കേസ് ഒത്തു തീര്‍പിനെത്തിയ പൊലീസുദ്യോഗസ്ഥന്‍ കുറ്റാരോപിതന്റെ ഭാര്യയെ പീഡിപ്പിച്ചു; ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എഎസ്‌ഐയെ മരത്തില്‍ കെട്ടിയിട്ടു


ജയ്പുര്‍: (https://ift.tt/3vSjMBN) കേസ് ഒത്തു തീര്‍പിനെത്തിയ പൊലീസുദ്യോഗസ്ഥന്‍ കുറ്റാരോപിതന്റെ ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി മരത്തില്‍ കെട്ടിയിട്ടു. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയിലെ ഛന്ദേരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം സംസ്ഥാന പൊലീസിന് തന്നെ മാനക്കേടായി.

എരുമയെ മോഷ്ടിച്ചെന്നു കാട്ടി സഹോദരന്‍ നല്‍കിയ കേസിലെ പ്രതിയായ ആളുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. കേസ് ഒത്തു തീര്‍പാക്കാന്‍ എഎസ്‌ഐ ശ്യാം ലാല്‍ സുഖ്‌വാല്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും തുക കൈപ്പറ്റാനും അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനുമായി വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്നുമാണു പരാതി. 

News, National, India, Jaipur, Police, Case, Allegation, Complaint, Molestation, Abuse, Women, Villagers tie cop to tree for ‘assault’ in Chittor


സംഭവത്തിന് പിന്നാലെ ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എംഎസ്‌ഐയെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയാണു മോചിപ്പിച്ചത്. അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നു തടഞ്ഞുവയ്ക്കുകയും കെട്ടിയിടുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരു കൂട്ടരും പരാതികള്‍ നല്‍കിയതോടെ സുഖ്‌വാലിനെ സ്ഥലം മാറ്റി. അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ചിത്തോര്‍ഗഡ് എസ്പി അറിയിച്ചു.

Keywords: News, National, India, Jaipur, Police, Case, Allegation, Complaint, Molestation, Abuse, Women, Villagers tie cop to tree for ‘assault’ in Chittor

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?