ഉദുമയിലെ ഇടത് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു പത്രിക നൽകി

കാസര്‍കോട്: (www.kasargodvartha.com 16.03.2021) ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടത് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു പത്രിക നൽകി. കലക്ട്രേറ്റിൽ ജില്ലാ ഡെപ്യൂടി കലക്ടര്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗമായ കുഞ്ഞമ്പു നേരത്തേ മഞ്ചേശ്വരത്ത് നിന്നും എംഎൽഎ ആയി തെരെഞ്ഞടുക്കപ്പെട്ടിരുന്നു. 

                                                                     

Kasaragod, Uduma, Kerala, News, Niyamasabha-Election-2021, LDF, Collectorate, MLA, Manjeshwaram, Kumbol-Thangal, KPCC, Periya, UDF, Ldf candidate from Uduma, Adv. CH Kunjambu nomination filed.

പത്രിക സമർപ്പണത്തിന് മുൻപ് കുഞ്ഞമ്പു കുമ്പോലിലെത്തി സയ്യിദ് കുഞ്ഞിക്കോയ തങ്ങളെ സന്ദർശിച്ചു. അദ്ദേഹമാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്.

കെപിസിസി സെക്രടറിയും മികച്ച പ്രാസംഗികനുമായ ബാലകൃഷ്ണൻ പെരിയയാണ് കുഞ്ഞമ്പുവിൻ്റെ എതിരാളി. ബിജെപിയുടെ എ വേലായുധനും എത്തിയയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഉദുമയിൽ കളമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകസഭാ തെരെഞ്ഞടുപ്പുകളിലെ വോട് വിഹിതമാണ് യുഡിഎഫിന് മണ്ഡലത്തിൽ പ്രതീക്ഷയ്ക്ക് വക നൽകുന്നതെങ്കിലും ഭൂരിപക്ഷം ഇരട്ടിപ്പിച്ച് മണ്ഡലം നില നിർത്താനാകുമെന്നാണ് കുഞ്ഞമ്പുവിന്റെ പ്രതീക്ഷ.

Keywords: Kasaragod, Uduma, Kerala, News, Niyamasabha-Election-2021, LDF, Collectorate, MLA, Manjeshwaram, Kumbol-Thangal, KPCC, Periya, UDF, Ldf candidate from Uduma, Adv. CH Kunjambu nomination filed.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?