വാശിയേറിയ ത്രികോണ പോരാട്ടത്തില്‍ കഴക്കൂട്ടം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും?
കഴക്കൂട്ടം: (www.kvartha.com 30.03.2021) സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നായ കഴക്കൂട്ടം ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ ശോഭാ സുരേന്ദ്രനാണ് കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എല്‍ഡിഎഫിന് വേണ്ടിയും ഡോ. എസ് എസ് ലാലിനെ യുഡിഎഫും രംഗത്തിറക്കിയിരിക്കുന്നു. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ ആണ് മണ്ഡലത്തിലെ എംഎല്‍എ.
ശബരിമല നിലപാടിന്റെ പ്രതിഫലനം കഴക്കൂട്ടത്തെ ജനവിധിയില്‍ ഉണ്ടാകുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ഭരണം ഉണ്ടായാല്‍ ആചാര ലംഘനം നടത്തുമെന്നും യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ ശബരിമല യുവതീ പ്രവേശത്തില്‍ എടുക്കുന്ന നിലപാട് ചര്‍ചയാകുന്ന തരത്തിലാണ് കഴക്കൂട്ടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രവര്‍ത്തിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
നല്ല ആത്മവിശ്വസമുണ്ടെന്നും കനത്ത ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. ജനങ്ങളാണ് ജനാധിപത്യത്തില്‍ രാജാക്കന്മാര്‍. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ എടുക്കുന്നത് ഭരണ ചരിത്രത്തിലെ അവിശ്വസനീയമായ തീരുമാനമായിരിക്കുമെന്നും ഒരു ഭരണ തുടര്‍ച നാട് കാതോര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ജനങ്ങളുടെ മുന്നില്‍ സമര്‍പിക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. വികസന രാഷ്ട്രീയത്തിലെ നന്മയാണ് ജനങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയ ഡോ. എസ് എസ് ലാല്‍ ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധനാണ്. ശബരിമല വിവാദത്തില്‍ മന്ത്രി മാത്രം മാപ്പ് പറഞ്ഞാല്‍ പോര, പാര്‍ടിയും സര്‍കാരും മുഖ്യമന്ത്രിയും മാപ്പ് പറയേണ്ടതുണ്ടെന്ന് ഡോ. എസ് എസ് ലാല്‍ പറഞ്ഞു. വികസന കാര്യങ്ങളില്‍ പോലും വെറും രാഷ്ട്രീയം കളിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50,079 വോടുകളുമായി കടകമ്പള്ളി നിയമസഭയിലെത്തിയപ്പോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നാം സ്ഥാനത്തേക്ക് വീണു. ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്‍ 42,732 വോടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് എംഎ വാഹീദിന് 38,602 വോടുകള്‍ മാത്രമാണ് നേടാനായത്. ബിജെപി വോട് വിഹിതം വര്‍ധിപ്പിച്ചതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയ സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാകും മണ്ഡലത്തിലേത്.
Keywords: News, Kerala, Politics, Election, LDF, UDF, BJP, NDA, With whom will Kazhakootam stand this time in a tense triangular battle?
Powered by Info News For You

Comments
Post a Comment