കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം; ഐഎന്‍ടിയുസി ജില്ലാ സെക്രടറി കോണ്‍ഗ്രസ് വിട്ടു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിനെ സ്വീകരിക്കാന്‍ മൈലപ്രയിലെ സ്വീകരണ വേദിയില്‍ എത്തി


മൈലപ്ര: (https://ift.tt/3rwugmJ) കോന്നിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് മൈലപ്രയില്‍ നിന്നുള്ള ഐ എന്‍ ടിയുസി ജില്ലാ സെക്രടറി പി കെ പീതാംബരന്‍ കോണ്‍ഗ്രസ് വിട്ടു. അമ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിയിച്ച് മൈലപ്രയിലെ സ്വീകരണ വേദിയിലെത്തിയ പീതാംബരനെ എം എല്‍ എയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.കെ യു ജനീഷ് കുമാര്‍ മാലയണിയിച്ച് സ്വീകരിച്ചു. ജനീഷ് കുമാറിന്റെ  വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പീതാംബരന്‍ പറഞ്ഞു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ പരാജയപ്പെടുത്താന്‍ നേതൃത്വം നല്‍കി റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പീതാംബരന്റെ രാജി. പാര്‍ടി നിശ്ചയിച്ചയാളെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്കാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 

News, Kerala, State, Election, Pathanamthitta, Assembly-Election-2021, Assembly Election, Politics, Political Party, INTUC, LDF, UDF, Protest over UDF candidate selection in Konni; INTUC district secretary leaves Congress, arrives at Mylaparea reception to receive LDF candidate Janish Kumar


ചിന്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ലെന്നും ഗ്രൂപ് കളി കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എല്‍ ഡി എഫ് മൈലപ്ര തെരഞ്ഞെടുപ്പ് കമിറ്റി ചെയര്‍മാന്‍ മാത്യു സി ജോര്‍ജ്, കണ്‍വീനര്‍ പി സി ജോണ്‍, ലോകെല്‍ കമിറ്റി സെക്രടറി കെ ആര്‍ ഭാര്‍ഗവന്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, വാര്‍ഡ് അംഗം സാജു മണിദാസ്, ജെറി ഈശോ ഉമ്മന്‍, ക്യാപ്റ്റന്‍ സി വി വര്‍ഗീസ്, മലയാലപ്പുഴ മോഹനന്‍, രാജേഷ് ആക്ലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് ബൂത് പ്രസിഡന്റായിരുന്ന പീതാംബരന്‍ മൈലപ്ര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപിയുടെ സഹോദരനാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബ്ലോക് സെക്രടറി അഡ്വ. അലക്‌സാണ്ടര്‍ മാത്യു സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രടറിയും പാര്‍ടി വിട്ട് ഇടത് പക്ഷത്തെത്തിയത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ടി വിടുമെന്ന് അലക്‌സാണ്ടര്‍ മാത്യു നേരത്തെ പറഞ്ഞിരുന്നു. 

Keywords: News, Kerala, State, Election, Pathanamthitta, Assembly-Election-2021, Assembly Election, Politics, Political Party,  INTUC, LDF, UDF, Protest over UDF candidate selection in Konni; INTUC district secretary leaves Congress, arrives at Mylaparea reception to receive LDF candidate Janish Kumar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?