സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി രേഖ; നടി പാടുന്ന 'രംഗ് ബര്‍സേ..' വിഡിയോ ഏറ്റെടുത്ത് ആരാധകര്‍
മുബൈ: (https://ift.tt/3rz4pL9) ഹോളി ആഘോഷങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ബോളിവുഡ് നടി രേഖ. നടി രേഖയുടെ ഒരു പഴയ വിഡിയോ എല്ലാ ഹോളി ഫോടോകളെയും വിഡിയോകളെയും മറികടന്ന് ആരാധക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്.
ദ കപില്‍ ശര്‍മ ഷോ എന്ന പരിപാടിയില്‍ അതിഥിയായെത്തിയ സമയത്ത് അമിതാഭ് ബച്ചനും രേഖയും ജയ ബച്ചനും പ്രധാന കഥാപാത്രങ്ങളായെത്തിയ സില്‍സില എന്ന ചിത്രത്തിലെ രംഗ് ബര്‍സേ എന്ന ഗാനം നടി രേഖ ആലപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഹോളി ആഘോഷങ്ങളിലെ ഒഴിവാക്കാനാത്ത ഗാനമായാണ് രംഗ് ബര്‍സേയെ ഇന്നും കണക്കാക്കുന്നത്. കപില്‍ ശര്‍മ ഷോയില്‍ രേഖ ഈ പാട്ടിലെ ചില വരികള്‍ ഹാര്‍മോണിയത്തില്‍ വായിച്ചുകൊണ്ട് ആലപിക്കുന്നതിന്റെ വിഡിയോ ആര്‍ ജെ സയേമ പങ്കുവെച്ചതോടെയാണ് രേഖ വീണ്ടും ട്രെന്‍ഡിംഗായത്.
ശിവ്-ഹരി കൂട്ടുക്കെട്ട് സംഗീതം ചെയ്ത രംഗ് ബര്‍സേയിലെ വരികള്‍ എഴുതിയത് അമിതാഭ് ബച്ചന്റെ അച്ഛനും പ്രശസ്ത കവിയുമായ ഹരിവന്‍ശ് റായി ബച്ചനായിരുന്നു. ചിത്രത്തില്‍ ഈ പാട്ട് പാടിയത് നായകന്‍ കൂടിയായ അമിതാഭ് ബച്ചനും. സിനിമാതാരങ്ങളുടെ ഹോളി ആഘോഷങ്ങളാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്.
Keywords: News, National, India, Mumbai, Entertainment, Cinema, Actress, Video, Holi, Viral, Social Media, Trending, Trending: Rekha Singing Rang Barse In This Throwback Video Is The Perfect Holi GiftLegend #Rekha singing #RangBarse !
— Sayema (@_sayema) March 29, 2021
Thanks for giving these moments @KapilSharmaK9
Happy Holi❤️ pic.twitter.com/sA3iKeOVjF
Powered by Info News For You

Comments
Post a Comment