തുളുനാടിൻ്റെ മനം കവർന്ന് എ കെ എം അശ്‌റഫ് പ്രചാരണ ചൂടിൽ

 ഉപ്പള: (www.kasargodvartha.com 21.03.2021) കനത്ത ത്രികോണ പോരാട്ടം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ശക്തമായ പ്രചാരണവുമായി യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫ് പ്രചാരണ രംഗം കൊഴുപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിലും വലിയ പിന്തുണയാണ് പ്രവർത്തകർ നൽകുന്നത്. പ്രചാരണത്തിന്റെ തിരക്കിനിടയിലും ശനിയാഴ്ച തലപ്പാടി അതിർത്തിയിലേക്കും ഓടിയെത്തി പ്രശ്നത്തിൽ ഇടപെട്ടു.

Uppala, Kasaragod, Kerala, News, UDF, Manjeshwaram, Thalappady, Mangalore, Karnataka, Convention, Muslim-league, President, AKM Ashraf in the heat of the campaign.


അവിടെ നിന്ന് കർണാടക ബിഷപ് ഹൗസിലെത്തി മംഗളൂരു രൂപത ബിഷപ് റവ: ഫാദർ പീറ്റർ പോൾ സൽദാനയെയും, മംഗളൂരു  ഹോമിയോ മെഡികൽ കോളജ് ഡയറക്ടർ ഫാ: ജെ ബി ക്രാസ്റ്റയെയും സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ ബൂത് കൺവെൻഷനുകളിലും കുടുംബയോഗങ്ങളിലും സംബന്ധിച്ചു.

ബംബ്രാണയിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുസ് ലീഗ് ജില്ലാ പ്രസിഡന്റ്  ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം പി ഖാലിദ് അധ്യക്ഷനായി.എം സി ഖമറുദ്ദീൻ എം എൽ എ, യു ഡി എഫ് മണ്ഡലം കൺവീനർ മഞ്ചുനാഥ ആൾവ, എ കെ എം അശ്‌റഫ്, മുസ്ലിം ലീഗ് മണ്ഡലം സെക്രടറി എ കെ ആരിഫ്, വനിതാ ലീഗ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് ആഇശത്ത് ത്വാഹിറ, ജില്ലാ പ്രസിഡന്റ് നസീമ ടീചെർ, ബിന്ദു ബെഞ്ചമിൻ ഡിസോസ,  കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ത്വാഹിറ യൂസഫ്, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദീഖ്, യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ഗണേഷ് ഭണ്ഡാരി, ലക്ഷ്മണ പ്രഭു, നസീമ ഖാലിദ്, യൂത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, നസീമ കൊടിയമ്മ  സംസാരിച്ചു.

Keywords: Uppala, Kasaragod, Kerala, News, UDF, Manjeshwaram, Thalappady, Mangalore, Karnataka, Convention, Muslim-league, President, AKM Ashraf in the heat of the campaign.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?