ഗ്രൗന്‍ഡില്‍ കേറ്റിയില്ലെങ്കിലും ഞാന്‍ കളി കാണും; ദേഹമാകെ ത്രിവര്‍ണമണിഞ്ഞ് കയ്യില്‍ വലിയൊരു ദേശീയ പതാകയുമായി ദൂരെ കുന്നിന്‍ മുകളില്‍ കയറി കളി നേരിട്ട് കണ്ട് ആരാധകന്‍, ചിത്രം വൈറല്‍
പുണെ: (https://ift.tt/3slBuvg) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ഇംഗ്ലന്‍ഡ് ഒന്നാം ഏകദിനം നടന്നത് അടച്ചിട്ട സ്റ്റേഡിയത്തിലാണ്. ഈ സാഹചര്യത്തില്‍ ഗ്രൗന്‍ഡില്‍ കേറ്റിയില്ലെങ്കിലും സചിന്‍ തെന്‍ഡുല്‍കറിന്റെ ആരാധകനെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തനായ സുധീര്‍ കുമാര്‍ ചൗധരി ഈ മത്സരവും 'നേരിട്ട്' കണ്ടു.
വളരെ വ്യത്യസ്തമായിരുന്നു സുധീര്‍ കുമാര്‍ ക്രികെറ്റ് കണ്ടത്. വേദിയില്‍നിന്നും ഏറെ ദൂരെയുള്ള ഒരു കുന്നിന്‍മുകളില്‍ കയറിയാണ് ആരാധകന്‍ ഇന്ത്യ-ഇംഗ്ലന്‍ഡ് കളി കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
മത്സരം നടന്ന പുണെയിലെ മഹാരാഷ്ട്ര ക്രികെറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍നിന്ന് ദൂരെ മാറി ഒരു കുന്നാണ് മത്സരം കാണാനായി സുധീര്‍ കുമാര്‍ തെരഞ്ഞെടുത്തത്. ദേഹമാകെ ഇന്ത്യന്‍ ത്രിവര്‍ണ പതാകയിലെ നിറങ്ങളും പൂശി കയ്യില്‍ വലിയൊരു ദേശീയ പതാകയുമായി പതിവു ശൈലിയിലാണ് കുന്നിന്‍മുകളില്‍നിന്ന് സുധീര്‍ കുമാര്‍ മത്സരത്തിന് 'സാക്ഷിയായത്'.
കോവിഡ് വ്യാപനം നിമിത്തം ഇത്തവണ ഒരു മാസ്‌കും അദ്ദേഹം ധരിച്ചിരുന്നു. സുധീര്‍ കുമാര്‍ ചൗധരി തന്നെയാണ് തന്റെ പതിവ് 'വേഷവിധാനങ്ങളോടെ' കുന്നിന്‍മുകളില്‍നിന്ന് മത്സരം കാണുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്.
Powered by Info News For You


Comments
Post a Comment