ഹരിയാനയില്‍ വീട് നവീകരണത്തിന് തറ പൊളിച്ചപ്പോള്‍ കണ്ടെത്തിയത് അസ്ഥികൂടം; ചുരുളഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരം, സംഭവം ഇങ്ങനെ
പാനിപത്ത്: (https://ift.tt/3tNu6cq) ഹരിയാനയില്‍ വീട്ടിനുള്ളില്‍ അസ്ഥികൂടം കണ്ടത്തിയ സംഭവത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വീട് നവീകരണത്തിനായി പൊളിച്ചപ്പോള്‍ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഒരാള്‍ അറസ്റ്റില്‍.
അസ്ഥികൂടം കിട്ടിയതിനെ തുടര്‍ന്ന് വീട്ടുടമയായ സരോജ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. 2017ല്‍ പവന്‍ എന്ന വ്യക്തിയില്‍നിന്നാണ് സരോജ വീടുവാങ്ങുന്നത്. പഞ്ചസാര മില്‍ തൊഴിലാളിയായ പവനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിവരവും ലഭ്യമായിരുന്നില്ല. പിന്നീട് പവന്‍ വീടുവാങ്ങിയ അഹ്‌സാന്‍ സെയ്ഫിയിലേക്ക് അന്വേഷണം നീണ്ടു. യുപിയിലെ ബധോഹി സ്വദേശിയാണ് ഇയാള്‍.
അഹ്‌സാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പഴയ അയല്‍വാസികള്‍ അയാളുടെ പ്രവൃത്തികളില്‍ ദുരൂഹത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് യുപിയിലെത്തി അഹ്‌സാന്‍ സെയ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതോടെയാണ് കൊലപാതകതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. അഹ്‌സാന്‍ സെയ്ഫിയെ ചോദ്യം ചെയ്തതോടെ രണ്ടാംഭാര്യയെയും മകനെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവം വെളിപ്പെടുത്തുകയായിരുന്നു. അഹ്‌സാനിന്റെ രണ്ടാംഭാര്യ നസ്‌നീന്‍, മകന്‍ സൊഹൈല്‍, 15 വയസായ ബന്ധു ഷാബിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അഹ്‌സാന്‍ വിവാഹബന്ധം മറച്ചുവെച്ച് മാട്രിമോണിയലിലൂടെ നസ്‌നീനെ പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ഇരുവരും പാനിപത്തിലേക്ക് താമസം മാറ്റി. ഇയാള്‍ ഇടക്കിടെ യുപി മുസഫര്‍നഗറിലെ ആദ്യ ഭാര്യയെയും മൂന്ന് കുട്ടികളെയും സന്ദര്‍ശിക്കുമായിരുന്നു.
ഇയാളുടെ പെരിമാറ്റത്തില്‍ സംശയം തോന്നിയ നസ്‌നീറിന് അഹ്‌സാന്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം അറിഞ്ഞു. ഇതോടെ മുസഫര്‍നഗറിലേക്ക് പോകുന്നതിന് അഹ്‌സാനെ വിലക്കി. ഇതിനെചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്ന് 2016 നവംബറില്‍ നസ്‌നീനെയും മകനെയും ബന്ധുവിനെയും വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക ശേഷം വീട്ടിലെ ഒരു മുറി കുഴിച്ച് അവിടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അതിനുശേഷം പവന് വീട് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മൂന്നാമതൊരു വിവാഹവും കഴിച്ചു. മൂന്നാമത്തെ ഭാര്യക്കൊപ്പം യു.പിയില്‍ താമസിച്ച് വരികയായിരുന്നു അഹ്‌സാന്‍. കൊലപാതക കുറ്റം സമ്മതിച്ച അഹ്‌സാനെ കോടതിയില്‍ ഹാജരാക്കി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Powered by Info News For You

Comments
Post a Comment