വാട്‌സ്ആപിലൂടെ പരിചയപ്പെടുത്തിയ വരനല്ല; വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി
പട്‌ന: (www.kvartha.com 07.03.2021) വരനെ കണ്ട ശേഷം വിവാഹം വേണ്ടെന്നു വച്ച് വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ബീഹാറിലെ വെസ്റ്റ് ചമ്ബാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം. വിവാഹ വേദിയിലുള്ളത് വാട്‌സ്ആപ് വഴി തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആളല്ലായിരുന്നു എന്ന് പറഞ്ഞായിരുന്നു വധു ഇറങ്ങിപ്പോയത്.
എന്തായാലും ഇയാളെ വിവാഹം ചെയ്യില്ലെന്ന് യുവതി തീരുമാനമെടുത്തതോടെ കല്യാണം കൂടാന്‍ വന്നവര്‍ എല്ലാം മടങ്ങിപ്പോവുകയും ചെയ്തു. വാട്‌സ്ആപില്‍ ചിത്രം കാണിച്ചു കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി പറഞ്ഞു.
Keywords: Patna, News, National, Marriage, Grooms, Bride, Whatsapp, Woman backs out of marriage after seeing groom, says picture of man sent on WhatsApp was different
Powered by Info News For You

Comments
Post a Comment