കെട്ടിടത്തിൽ നിന്ന് താഴെ വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ജോലി നൽകി ഊരാളുങ്കൽ ലേബർ സൊസൈറ്റി
വടകര: (www.kvartha.com 22.03.2021) കേരള ബാങ്കിന്റെ വടകര എടോടി ശാഖകെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് തലകറങ്ങി താഴേക്ക് വീണയാളെ രക്ഷിച്ച യുവാവിന് ജോലി നൽകി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപറേറ്റീവ് സൊസറ്റി.
ഊരാളുങ്കൽ ലേബർ സൊസൈറ്റി തൊഴിലാളിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണത്. തൊട്ടടുത്ത് നിന്ന യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാൾ രക്ഷപ്പെട്ടത്. വടകര കീഴൽ സ്വദേശി ബാബുരാജിനാണു ലേബർ സൊസൈറ്റിയിൽ ജോലി ലഭിക്കുക.
ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നൽകി.

ഈ മാസം 18നായിരുന്നു സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയിൽ ചാരി നിൽക്കുകയായിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു പെട്ടെന്ന് പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നിൽക്കുകയായിരുന്ന ബാബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു.
ഒരു കാലിലാണ് പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലിൽക്കൂടി പിടിച്ചു. പിന്നീട് ബഹളം കേട്ട് അവിടെയുണ്ടായിരുന്ന മറ്റാളുകളും ബാങ്കിലെ ഗൺ മാൻ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
ബാബുരാജ് ബിനുവിനെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Keywords: News, Kerala, State, Vadakara, Bank, Job, Top-Headlines, Uralungal, Labor Society, Employs, Uralungal Labor Society employs a young man who rescued a worker who fell from a building.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment