ആനകളുടെ തലപൊക്ക മത്സരം; പാപ്പാന്‍മാര്‍ക്കെതിരെ കേസ്
തൃശൂര്‍: (https://ift.tt/3c9v8JQ) ആനകളുടെ തലപൊക്ക മത്സരം നടത്തിയതിന് പാപ്പാന്‍മാര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുറനാട്ടുക്കര ദേവിതറ ശ്രീഭദ്ര ഭഗവതി ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാര്‍ക്കെതിരെയാണ് തൃശൂര്‍ സോഷ്യല്‍ ഫോറെസ്റ്ററി വിഭാഗം കേസെടുത്തത്.
തലപൊക്കത്തിനിടെ ആനയുടെ മുകളില്‍ തിടമ്പ് പിടിച്ചിരിക്കുന്ന ആള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാന്‍ പോകുകയും ചെയ്തു. അപകടത്തിന്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോട്ടയം ഭാഗത്തുള്ള പാമ്പാടി രാജന്‍ എന്ന പ്രസിദ്ധമായ ആനയുടെ പാപ്പാന്‍ മാരായ പെരുമ്പാവൂര്‍ പറമ്പില്‍പീടിക കുഴിയാലുങ്കല്‍ വീട്ടില്‍ രജീഷ്, ചാലക്കുടി പോട്ട വി ല്ലേജില്‍ ഞാറക്കല്‍ വീട്ടില്‍ സജീവന്‍ എന്നിവരുടെ പേരിലും തൃശൂരിലുള്ള നന്ദിലത്ത് ഗോപാലകൃഷ്ണന്‍ എന്ന ആനയുടെ പാപ്പാന്മാനമ്മരായ പാലക്കാട് കൊല്ലംകോട് മാമനീ വീട്ടില്‍ ചന്ദ്രന്‍, ചിറ്റൂര്‍ പാറക്കുളം ദേശം മീനികോഡ് വീട്ടില്‍ മനോജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ആനകളെ നിര്‍ബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമാണ്. ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012 ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. കേസന്വേഷണം പൂര്‍ണമാകുന്നത് വരെ ആനകളെ പരിപാടികള്‍ക്ക് പങ്കെടുപ്പിക്കുന്നതില്‍ നിന്നും പാപ്പാന്മാരെ വനം വകുപ്പ് വിലക്കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment