കാറിലെത്തിയ സംഘം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു



കാസര്‍കോട് (www.evisionnews.co): കാറിലെത്തിയ സംഘം യുവാവിനെ തോക്കുചൂണ്ടി കുത്തി പരിക്കേല്‍പ്പിച്ചു. തളങ്കരയിലെ താജുദ്ദീനാ (31)ണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 7.45 മണിയോടെയാണ് ആളുകള്‍ നോക്കി നില്‍ക്കെ മിന്നല്‍ അക്രമണം നടന്നത്.

താജുദ്ദീന്‍ സ്‌കോര്‍പിയോ കാറില്‍ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരന്റെ പൊണ്ടം ജ്യൂസ് കടയില്‍ എത്തുകയായിരുന്നു. ഇതിനിടയില്‍ പിന്തുടര്‍ന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തോക്ക് ചൂണ്ടി അക്രമം നടത്തിയത്. സംഘം നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടയില്‍ അക്രമികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടര്‍ന്ന് ഹാമര്‍ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു. ആളുകള്‍ ഓടികൂടിയതോടെ അക്രമി സംഘം കാറില്‍ തന്നെ രക്ഷപ്പെട്ടു. കുത്തേറ്റ് പരിക്കുകളോടെ യുവാവിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?