സി പി എം - ബി ജെ പി അവിശുദ്ധ കൂട്ട്കെട്ട് മതേതര വിശ്വാസികൾ ഭയപ്പാടോടെ കാണുന്നു; യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം - മുസ്ലിം ലീഗ്
കാസർകോട്: (www.kasargodvartha.com 20.03.2021) യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ജനാധിപത്യവിശ്വാസികൾ രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആഹ്വാനം ചെയ്തു. ഇടത് ജന വിരുദ്ധ ഭരണത്തിനും അക്രമ രാഷ്ട്രീയത്തിനും അറുതി വരുത്താനും നാടിൻ്റെ മതേതര പാരമ്പര്യം നിലനിറുത്താനും യുഡിഎഫ് വിജയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമായി സി പി എം - ബി ജെ പി അവിശുദ്ധ കൂട്ട് കെട്ടിന് പല മണ്ഡലങ്ങളിലും കളമൊരുങ്ങിയിരിക്കുന്നു. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിലും തുടർന്ന് സ്ഥിരം സമിതി തിരഞ്ഞെടുപ്പുകളിലും പരസ്യമായി പുറത്ത് വന്ന അവിശുദ്ധ കൂട്ട് കെട്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന സൂചനകൾ മതേതര വിശ്വാസികൾ ഭയപ്പാടോടെയാണ് കാണുന്നത്. നാട്ടിൽ സമാധാനവും മതസൗഹാർദവും നില നിന്ന് കാണാനാഗ്രഹിക്കുന്ന മുഴുവനാളുകളും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്നും യോഗം അഭ്യർത്ഥിച്ചു.
മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബി കെ അബ്ദുൽ സമദ്, കർഷക സംഘം ജില്ലാ പ്രസിഡന്റ് കുഞ്ഞഹമ്മദ് പൂഞ്ചാവി എന്നിവരുടെ നിര്യാണങ്ങളിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ് മദ് അലി, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന്, വി കെ പി ഹമീദലി, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, ടി എ മൂസ, എ എം കടവത്ത്, കെ ഇ എ ബക്കർ, എം അബ്ബാസ്, എ ബി ശാഫി, സി എച് മുഹമ്മദ് കുഞ്ഞിചായിൻ്റടി, എ ജി സി ബശീർ, സി മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി പൈവളിഗെ, യു എച് അബ്ദുർ റഹ് മാൻ, യൂസുഫ് ഹേരൂർ, അബൂബകർ പെർദ്ദണ, മാഹിൻ കേളോട്ട്, ഹാരിസ് ചൂരി, കല്ലട്ര അബ്ദുൽ ഖാദർ , ടി പി കുഞ്ഞബ്ദുല്ല ഹാജി, എം യൂസുഫ് ഹാജി, കാപ്പിൽ മുഹമ്മദ് പാശ, അശ്‌റഫ് എടനീർ, ടി ഡി കബീർ, കെ പി മുഹമ്മദ് അശ്‌റഫ്, എ അഹ് മദ് ഹാജി, സി എ അബ്ദുല്ല കുഞ്ഞി, എ പി ഉമർ, അഡ്വ. പി എ ഫൈസൽ, അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത, ആബിദ് ആറങ്ങാടി, പി പി നസീമ ടീചെർ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, CPI, BJP, UDF, Muslim-league, Niyamasabha-Election-2021, District, Committee, Chengala, President, CPM-BJP relation is viewed with fear by secular believers; UDF candidates must win - Muslim League.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment