ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ മോഷണം; യുവാവ് അറസ്റ്റില്‍

കോട്ടക്കല്‍: (www.kvartha.com 15.03.2021) ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. കൂറ്റമ്പാറ അമരമ്പലം പനങ്ങാടന്‍ അബ്ദുശീദ് (36) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും തൊഴില്‍ ഇടങ്ങളിലും എത്തി ബന്ധം സ്ഥാപിച്ചാണ് മോഷണം നടത്തിയത്. തൊഴിലാളികള്‍ വിശ്രമിക്കുന്ന സമയത്തും താമസ സ്ഥലത്ത് ആളില്ലാത്ത നേരത്തും എത്തി മോഷണം നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. 

മൊബൈല്‍ ഫോണും പണവും നഷ്ടമായതോടെ സംശയം തോന്നിയ അതിഥി തൊഴിലാളികള്‍ താമസ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കോട്ടക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം കോട്ടക്കല്‍  പിടികൂടുകയായിരുന്നു. 

News, Kerala, Arrest, Arrested, Crime, Police, Robbery, Theft among migrant laborers; Man arrested

Keywords: News, Kerala, Arrest, Arrested, Crime, Police, Robbery, Theft among migrant laborers; Man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?