ഗോത്രഭാഷയില്‍ വോടഭ്യര്‍ത്ഥന; വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുത്തങ്ങ സമരനായിക സി കെ ജാനു


കല്‍പ്പറ്റ: (https://ift.tt/3c9v8JQ) സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയും മുത്തങ്ങ ഭൂസമര നായികയുമായ സി കെ ജാനുവിന്റെ വോട് അഭ്യര്‍ഥന തെരഞ്ഞെടുപ്പ് രംഗത്ത് വ്യത്യസ്തമാകുന്നു. ഗോത്രഭാഷയില്‍ വോടഭ്യര്‍ത്ഥനയുമായാണ് മുത്തങ്ങ സമരനായിക സി കെ ജാനുവിന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം. 

ആദിവാസി ഊരുകളിലും കോളനികളിലുമെത്തി അവരുടെ തന്നെ വാമൊഴിയിലാണ് ജാനു പ്രസംഗിക്കുന്നതും വോട് ചോദിക്കുന്നതുമെല്ലാം. അമ്പലവയല്‍ മേഖലയിലായിരുന്നു തിങ്കളാഴ്ച എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പ്രചാരണപരിപാടികള്‍. കോളിയാടി കുന്നുമ്പറ്റ, കുട്ടറ, മാളിക, ആനപ്പാറ, അരിമാനി കോളനികളിലെത്തിയ ജാനു ഗോത്രഭാഷയില്‍തന്നെ അവരോട് സംസാരിച്ചു. നിങ്ങളിലൊരാള്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നും അതിനാല്‍ വോട് ചെയ്യണമെന്നും പറഞ്ഞു തുടങ്ങുന്ന സ്ഥാനാര്‍ഥി സംസ്ഥാന സര്‍കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയുമൊക്കെ പിടിപ്പുകേടിനെ കുറിച്ച് വോടര്‍മാരോട് വിശദീകരിച്ചു. 

കോളനി നിവാസികള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസവും, ആരോഗ്യപരവുമായ പ്രശ്നങ്ങളെക്കുറിച്ചെല്ലാം അവരുമായി ആശയവിനിമയം നടത്തുന്നതും ആദിവാസികളുടെ സംസാര ഭാഷയില്‍ തന്നെയായിരുന്നു. കുട്ടാറ കോളനി നിവാസികള്‍ക്കൊപ്പമായിരുന്നു ജാനുവിന്റെയും നേതാക്കളുടെയും കഴിഞ്ഞ ദിവസത്തെ ഉച്ച ഭക്ഷണം. ഉച്ചക്ക് ശേഷം നെന്മേനി പഞ്ചായത്തിലെ തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ചു. 

News, Kerala, State, Wayanad, Assembly Election, Assembly-Election-2021, Politics, Trending, BJP, NDA, Muthanga activist CK Janu with a separate election campaign


തൊഴിലുറപ്പ് തൊഴിലാളികളോട് വോട് അഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി താന്‍ വിജയിച്ചാല്‍ തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞു. തുടര്‍ന്ന് നൂല്‍പ്പുഴയില്‍ നടന്ന എന്‍ ഡി എ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. വൈകുന്നേരം ആറരക്ക് അമ്പലവയല്‍ ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും സ്ഥാനാര്‍ഥി സംസാരിച്ചു. ബി ജെ പി, മഹിളാ മോര്‍ച നേതാക്കളും സ്ഥാനാര്‍ഥിയോടൊപ്പം പര്യാടനത്തിലുണ്ട്.

Keywords: News, Kerala, State, Wayanad, Assembly Election, Assembly-Election-2021, Politics, Trending, BJP, NDA, Muthanga activist CK Janu with a separate election campaign

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?