തെരെഞ്ഞെടുപ്പ് സ്‌ക്വാഡെന്ന വ്യാജേനെ ഇന്നോവയിലെത്തിയ സംഘം ചരക്കുലോറി തടഞ്ഞു നിർത്തി പണം കവർന്ന സംഭവത്തിൽ ദുരൂഹതയേറുന്നു
ഒല്ലൂർ: (www.kvartha.com 24.03.2021) കുട്ടനെല്ലൂരിന് സമീപം തെരഞ്ഞെടുപ്പ് സ്‌ക്വാഡെന്ന വ്യാജേനെ ഇന്നോവയില്‍ എത്തിയ സംഘം ചരക്കുലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്‍റെ ലോറിയിലാണ് ഇത്തരത്തിലൊരു കവര്‍ച നടന്നത്.
കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയുമായി മടങ്ങുകയായിരുന്നു ലോറി. പഴയ സ്വര്‍ണത്തിന്റെ ബിസിനസുകളുണ്ട് ലോറി ഉടമയ്ക്ക്. തമിഴ്‌നാട്ടില്‍ കുറെ പഴയ സ്വര്‍ണം വിറ്റുകിട്ടിയ പണമാണ് ലോറിയിലുണ്ടായിരുന്നതെന്ന് ലോറിയുടമ പറഞ്ഞു. ഇത് ചാക്കിലാക്കി പച്ചക്കറി ലോഡിനൊപ്പമാണ് സൂക്ഷിച്ചിരുന്നത്. ഡ്രൈവര്‍ കുമാറും സഹായി നിയാസുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
പുലർചെ ലോറി കുട്ടനെല്ലൂര്‍ കഴിഞ്ഞയുടന്‍ റോഡരികില്‍ കിടന്നിരുന്ന ഒരു ഇന്നോവ കാര്‍ ലോറിയുടെ അരികിലെത്തി. കാറിലുള്ള ആറു പേര്‍ ഇറങ്ങി ലോറിക്ക് കൈ കാണിച്ചു. 'ഇലക്ഷന്‍ അര്‍ജന്റ്' എന്ന സ്റ്റികെര്‍ ഇന്നോവയില്‍ പതിച്ചിരുന്നു. ലോറി നിര്‍ത്തിയപ്പോള്‍ ജീവനക്കാരെ ലോറിയില്‍ നിന്നിറക്കിയ സംഘം ഇതേ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു വെന്നാണ് ലോറി ഉടമ പറയുന്നത്.

പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് ഇവരെ ലോറിയുടെ അരികില്‍ തിരികെ കൊണ്ടാക്കിയ ശേഷം സംഘം സ്ഥലം വിട്ടു. തുടര്‍ന്ന് ലോറി ഡ്രൈവർ കുമാറും സഹായി പിന്നില്‍ കയറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി അറിയുന്നത്. പിന്നീട് ലോറിയുമായി മൂവാറ്റുപുഴയില്‍ എത്തിയ ശേഷമാണ് ലോറിയുടമ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
എന്നാല്‍ സംഭവത്തില്‍ പിന്നിൽ പൊലീസിന് ചില സംശയങ്ങളുണ്ടെന്നാണ് റിപോര്‍ടുകള്‍. ഒരു വാഹനം തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന രീതിയിലല്ല മറിച്ച്, ലാഘവത്തോടെയാണ് ഇന്നോവയിലെത്തിയവരുടെ പെരുമാറ്റമെന്ന് പൊലീസ് പറയുന്നു.
ഇങ്ങനെ പണം കൊണ്ടുവരുന്നതിനെപ്പറ്റി മറ്റുലോറി ജീവനക്കാര്‍ക്കും അറിവുള്ളതായി ജീവനക്കാര്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ഈ കാരണവും സംശയത്തിനിടയാക്കുന്നുണ്ട്. മാത്രമല്ല കവര്‍ച നടന്നതറിഞ്ഞിട്ടും അടുത്ത സ്റ്റേഷനില്‍ വിവരമറിയിക്കാതെ മൂവാറ്റുപുഴ വരെ പോയതും പിന്നീട് തിരിച്ചെത്തി പരാതി നല്‍കിയതിലും പൊലീസിന് സംശയമുണ്ട്.
സംഭവം നടന്ന സ്ഥലത്തിനടുത്ത സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് റിപോര്‍ടുകള്‍.
Keywords: News, Election, Fraud, Theft, Car, Kerala, State, Top-Headlines, Case, Police, Investigates, The gang came with Innova car and Looted cash from the goods lorry.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment