ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഇല്ല; കട്ടപ്പന ഐടിഐയില്‍ ബീഫ് ഫെസ്റ്റ് നടത്തി വേറിട്ട പ്രതിഷേധവുമായി കെ എസ് യു


ഇടുക്കി: (https://ift.tt/3eHV0hA) കട്ടപ്പന ഐ ടി ഐയിലെ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്താത്തതില്‍വേറിട്ട പ്രതിഷേധവുമായി കെ എസ് യു. പ്രതിഷേധസൂചകമായി ഐ ടി ഐക്ക് മുന്നില്‍ കെ എസ് യു ബീഫ് ഫെസ്റ്റ് നടത്തി.

സംസ്ഥാനത്തെ മുഴുവന്‍ വനിതാ ഐ ടി ഐകള്‍ക്കൊപ്പം പിന്നോക്ക ജില്ലകളായ ഇടുക്കിയിലേയും വയനാട്ടിലേയും ഐ ടി ഐകളിലും സംസ്ഥാന സര്‍കാര്‍ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. മാംസം ഉള്‍പ്പെടുത്തിയ ഭക്ഷണ ലഭിക്കുന്ന ദിവസങ്ങളില്‍ ചിക്കനും മട്ടണും കൊടുക്കുമെങ്കിലും ബീഫ് ഒഴിവാക്കിയതിലാണ് കെ എസ് യുവിന്റെ പ്രതിഷേധം.

News, Kerala, State, Idukki, KSU, Protesters, Food, Education, RSS, No beef on the lunch menu; KSU organizes beef fest at Kattappana ITI


ആര്‍ എസ് എസിന്റെ ബീഫ് നിരോധനത്തിന് സംസ്ഥാന സര്‍കാരും കുടപിടിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ മെനുപ്രകാരമുള്ള ഭക്ഷണം കൊടുക്കാനേ അനുമതിയുള്ളുവെന്നും ബാക്കി കാര്യങ്ങള്‍ സര്‍കാരാണ് പറയേണ്ടതെന്നുമാണ് ഐ ടി ഐ അധികൃതരുടെ വിശദീകരണം. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കെ എസ് യു തീരുമാനം.

Keywords: News, Kerala, State, Idukki, KSU, Protesters, Food, Education, RSS, No beef on the lunch menu; KSU organizes beef fest at Kattappana ITI

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?