മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിതാവിനെ കണ്ടെത്താനാകാതെ പൊലീസ്, രേഖാചിത്രം പുറത്തുവിട്ടു


കാക്കനാട്: (https://ift.tt/3rz4pL9) മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പിതാവ് സനുമോഹനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്. 

സിസിടിവി പരിശോധനയില്‍ സനുമോഹന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തമിഴ്‌നാട്ടില്‍ ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. അതേസമയം, സനു വേഷം മാറി ഒഴിവില്‍ കഴിയാനുള്ള സാധ്യത പരിഗണിച്ച് രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.   

സനുവിന് കടുത്ത സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിന് സനുവിന് മഹാരാഷ്ട്രയില്‍ കേസുള്ളതായും അന്വേഷണസംഘം കണ്ടെത്തി. പുണെയില്‍ ചെയ്തിരുന്ന ബിസിനസുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പുണെ പൊലീസിന്റെ സഹായവും അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക പൊലീസിലും വിവരം അറിയിച്ചു. ഇയാള്‍ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സനുവിന്റെ മകളുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് സനുവിനൊപ്പമാണ് കുട്ടിയെ കാണാതായത്.   

News, Kerala, State, Girl, Death, Daughter, Father, Police, Girl drowned in Muttar river; Unable to locate the father, police released the sketch


അന്നുരാത്രി കങ്ങരപ്പടിയിലെ ഇവരുടെ ഫ്‌ലാറ്റില്‍ ഇരുവരുമെത്തിയതായും രാത്രി 9.30ഓടെ മടങ്ങിയതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, കുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും സനുവിനെ കണ്ടെത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ.

Keywords: News, Kerala, State, Girl, Death, Daughter, Father, Police, Girl drowned in Muttar river; Unable to locate the father, police released the sketch

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?