ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍; എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ ഇനിയും തീരുമാനമായില്ല
തിരുവനന്തപുരം: (https://ift.tt/3rCkkcq) ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പില്‍ അനിശ്ചിത്വം മാറിയില്ല. പരീക്ഷകള്‍ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തില്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സര്‍കാര്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന്റെ തീരുമാനം ഇതുവരെ വന്നില്ല.
ബുധനാഴ്ച തീരുമാനം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഇനി വെള്ളിയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പതിനേഴിന് തുടങ്ങുന്ന തരത്തില്‍ നേരത്തെ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നുമുണ്ട്. ഇതനുസരിച്ചാണെങ്കില്‍ പരീക്ഷ തുടങ്ങാന്‍ 6 ദിവസം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ആശങ്കയാണുള്ളത്.
Powered by Info News For You

Comments
Post a Comment