വോടർ പട്ടികയിൽ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടി കാട്ടി രമേശ് ചെന്നിത്തല പരാതി നൽകി
തിരുവനന്തപുരം: (www.kvartha.com 23.03.2021) വോടര്‍ പട്ടികയില്‍ മുൻപ് ചൂണ്ടിക്കാണിച്ച കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ചുള്ള കാര്യം വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. ഒരേ വ്യക്തിയുടെ ഫോടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്.
എന്നാല്‍, ഒരേ വ്യക്തിയുടെ ഫോടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്.
എന്നാല്‍, ഒരേ വ്യക്തിയുടെ ഫോടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്.
കോഴിക്കോട് നോര്‍ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജവോടര്‍മാരുടെ കാര്യത്തിലും അടിയന്തരനടപടി വേണ്മെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: News, Assembly Election, Assembly-Election-2021, Voters, Ramesh Chennithala, Politics, Political party, Complaint, Kerala, State, Voter list, Ramesh Chennithala has lodged another complaint alleging irregularities in the voter list.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment