ഉദുമ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും: കല്ലട്ര അബ്ദുല്‍ ഖാദര്‍


കാസര്‍കോട് (www.evisionnews.co): നഷ്ടപെട്ടുപോയ ഉദുമ നിയോജക മണ്ഡലം ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചുപിടുക്കുമെന്ന് ഉദുമ നിയോജക മമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അവകാശപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരെയുള്ള പൊരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

ചെമ്മനാട് പഞ്ചായത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചട്ടഞ്ചാല്‍ അര്‍ബന്‍ ബേങ്ക് ഹാളില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പഞ്ചായത് യുഡിഎഫ് ചെയര്‍മാന്‍ ഹാജി അബ്ദുള്ള ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, രാജന്‍ പെരിയ, ബാലകൃഷണന്‍ നായര്‍ പൊയ്‌നാച്ചി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ഗ്രാമപഞ്ചായത് പ്രസിഡന്റ്് സുഫൈജ അബുബക്കര്‍, വൈസ് പ്രസിഡന്റ്് മന്‍സൂര്‍ കുരിക്കല്‍, ശ്രിജിത് മാഡക്കല്‍, റഊഫ് ബായിക്കര, അബ്ദുല്‍ ഖാദര്‍ കളനാട്, അഹമ്മദ് ഹാജി, ടിടി അഷ്‌റഫ് ,കലാഭവന്‍ രാജു, അബൂബക്കര്‍ കണ്ടത്തില്‍, ളിറാര്‍ ഹാജി, നസീര്‍ ടികെ, ബാലചന്ദ്രന്‍, സുകുമാരന്‍ ആലിങ്കാല്‍ പ്രസംഗിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി: ഹാജി അബ്ദുല്ല ഹുസൈന്‍(ചെയര്‍), അബ്ദുല്ല കുഞ്ഞി കീഴൂര്‍(വര്‍ക്കിംഗ് ചെയര്‍), കൃഷ്ണന്‍ ചട്ടഞ്ചാല്‍ (കണ്‍), ബാലകൃഷ്ണന്‍ നായര്‍ പൊയ്‌നാച്ചി (ട്രഷ)









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?