വാശിയേറിയ പോരാട്ടം നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ ആര് ജയിക്കും?
നെയ്യാറ്റിന്‍കര: (www.kvartha.com 27.03.2021) തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നെയ്യാറ്റിന്‍കര വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലമാണ്. ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥി കെ ആന്‍സലന്‍, ഐ എന്‍ സി സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജ്, ബിജെപി സ്ഥാനാര്‍ത്ഥി രാജശേഖരന്‍ നായര്‍ എന്നിവരാണ് മത്സരക്കളത്തിലിറങ്ങുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സര്‍കാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആന്‍സലന്‍ പറയുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും ആന്‍സലന്‍ പറഞ്ഞു.
തനിക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജ് തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയില്‍ നിന്ന് തനിക്ക് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാംഗത്വവും പാര്‍ടി സ്ഥാനങ്ങളും രാജിവെച്ച് 2012 ലാണ് അദ്ദേഹം യുഡിഎഫിനൊപ്പം ചേര്‍ന്നത്. എന്നാല്‍ സിപിഎം വിട്ട ശേഷവും കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി താന്‍ അടുത്ത ബന്ധം സൂക്ഷിച്ചുവരുന്നുണ്ടെന്നും ശെല്‍വരാജ് പറയുന്നു.
നാട്ടില്‍ വ്യവസായം വരണമെങ്കില്‍ മാറ്റം വരേണ്ടതുണ്ട്. ആളുകള്‍ക്കുള്ളിലുള്ള ഭയം മാറണം. ചില രാഷ്ട്രീയ പാര്‍ടികളുടെ നിലനില്‍പ്പിന് വേണ്ടി ആയിരിക്കാം കേരളത്തെ ഇങ്ങനെ മാറ്റിയത്. അത് മനസിലാക്കിയാണ് ഞാന്‍ കേരളത്തിലേക്ക് വ്യവസായി ആയി എത്തിയത്. നല്ലരീതിയില്‍ വ്യവസായം തുടരുന്നതുപോലെ നാടിനെയും മാറ്റണമെന്ന ആഗ്രഹമുണ്ടെന്നും അതിനുവേണ്ടിയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും കേരളം അറിയപ്പെടുന്ന ഹോടെല്‍ വ്യവസായ രംഗത്തെ പ്രമുഖനായ നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ഥി രാജശേഖരന്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലമായ നെയ്യാറ്റിന്‍കരയില്‍ 2016ല്‍ കെ അന്‍സലന്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥിയായി വിജയിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ആര്‍ സെല്‍വരാജ് 40.12% വോടുകള്‍ നേടി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ത്ഥിയായ പുഞ്ചക്കരി സുരേന്ദ്രന്‍ 11.53% വോടുകള്‍ നേടി മൂന്നാം സ്ഥാനത്തായിരുന്നു. ബി എസ്പി സ്ഥാനാര്‍ത്ഥി പ്രഭാകര 0.42% വോടുകള്‍ നേടി നാലാം സ്ഥാനത്തും സ്വതന്ത്രനായി മത്സരിച്ച അനില്‍കുമാര്‍ 0.21% വോടുകള്‍ നേടി അഞ്ചാം സ്ഥാനത്തുമായിരുന്നു. ഇത്തവണ മൂന്ന് മുന്നണികളും ശക്തമായ ഒരു മത്സരത്തിലേക്കാണ് ചുവടുവയ്ക്കുന്നത്. എന്തായാലും ഫലമറിയാന്‍ വേടെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണം.
Keywords: Neyyattinkara, News, Kerala, Election, Politics, UDF, LDF, BJP, Who will win in Neyyattinkara?
Powered by Info News For You

Comments
Post a Comment