ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍



കല്‍പകഞ്ചേരി: (https://ift.tt/3s03W5B) ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. വളവന്നൂര്‍ പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാല്‍ (27), പരപ്പില്‍ മുഹമ്മദ് ആഷിക് (28) എന്നിവരെയാണ് കല്‍പകഞ്ചേരി സി ഐ എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. 

News, Kerala, State, Molestation, Girl students, Student, Accused, Arrest, Gulf, Police, Airport, Case, Main accused in the case of torturing a 9'th class student with drugs has been arrested in Kalpakancherry


സംഭവത്തിന് ശേഷം ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും കടന്ന ഇവരെ മലയാളി കൂട്ടായ്മകളുടെയും സി ഐ ഡി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പൊലീസ് കണ്ടെത്തി തന്ത്രപരമായി നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇതോടെ കേസില്‍ എട്ട് പേര്‍ അറസ്റ്റിലായി. 

അന്വേഷണ സംഘത്തില്‍ എസ് ഐ മണികണ്ഠന്‍, എ എസ് ഐ സി രവി, സീനിയര്‍ പൊലീസ് ഓഫിസര്‍ പി സജുകുമാര്‍, പി ഷാജു, സി പി ഒ ശൈലേഷ്, ഡബ്ലിയു സി പി ഒ എം എ രജിത, നീന, സി പി ഒമാരായ സോജി, ജോണ്‍സണ്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, State, Molestation, Girl students, Student, Accused, Arrest, Gulf, Police, Airport, Case, Main accused in the case of torturing a 9'th class student with drugs has been arrested in Kalpakancherry

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?