നടുക്കടലിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ മീൻപിടിത്ത തൊഴിലാളിയെ മിന്നൽ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ച് തീരദേശ പൊലീസ്
നീലേശ്വരം: (www.kasargodvartha.com 16.03.2021) നടുക്കടലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ മീൻപിടിത്ത തൊഴിലാളിയെ യഥാസമയം ആശുപത്രിയിൽ എത്തിച്ച് തീരദേശ പൊലീസ്. തിങ്കളാഴ്ച രാവിലെ കടലിൽ മീൻ പിടിത്തത്തിന് പോയ ജെ എം ഫ്രണ്ട്സ് എന്ന ഫൈബർ വള്ളത്തിലെ മത്സ്യ തൊഴിലാളി മരക്കാപ്പ് കടപ്പുറം മലബാർ റിസോർടിനു സമീപം താമസിക്കുന്ന പ്രകാശനാണ് (45) ഹൃദയാഘാതം ഉണ്ടായത്. കൂടെയുള്ളവർ ഉടൻ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസിൽ വിവരമറിയിക്കുയായിരുന്നു.
എസ് ഐ കൃഷ്ണന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസറായ പിലിക്കോട് സ്വദേശി രതീഷ് ആണ് പ്രകാശനെ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചത്. യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ മത്സ്യതൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായി. ശസ്ത്രക്രിയ കഴിഞ്ഞ പ്രകാശൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Keywords: Kasaragod, Kerala, Nileshwaram, News, Fishermen, Cardiac Attack, Hospital, Police, Sea, Trikaripur, Top-Headlines, Coastal police rush fisherman to hospital after he suffered a heart attack in the middle of the sea
< !- START disable copy paste -->Powered by Info News For You

Comments
Post a Comment