സൗദി അറേബ്യയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഞായറാഴ്ച മുതല്‍ വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം


റിയാദ്: (https://ift.tt/3qnUHKZ) സൗദി അറേബ്യയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.  ഞായറാഴ്ച മുതലാണ് ഭാഗിക ഇളവ് അനുവദിക്കുന്നത്. വെള്ളിയാഴ്ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

സിനിമാ ശാലകള്‍, റസ്റ്റോറന്റുകളിലും ഷോപിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം. വിവാഹങ്ങളും പാര്‍ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിര്‍ദേശം. ഹോടെലുകള്‍ക്കും കഫേകള്‍ക്കും ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അത് 20 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ നിയന്ത്രണമാണ് പിന്‍വലിക്കുന്നത്.

News, World, Gulf, Saudi Arabia, Riyadh, COVID-19, Health, Trending, Business, Finance, Saudi Arabia to reopen cinemas, gyms, malls and more on Sunday


അതേസമയം യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പില്‍ പരാമര്‍ശമൊന്നുമില്ല. വിമാന വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ അറിയിപ്പുകളുണ്ടായിരുന്നില്ല. ആരോഗ്യ സുരക്ഷ ഉറപ്പാക്കണണെന്നും കര്‍ശനമായ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Keywords: News, World, Gulf, Saudi Arabia, Riyadh, COVID-19, Health, Trending, Business, Finance, Saudi Arabia to reopen cinemas, gyms, malls and more on Sunday

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?