മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെയടക്കം മര്‍ദിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍

പത്തനാപുരം: (www.kvartha.com 18.03.2021) മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെയടക്കം മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മാങ്കോട് വാഴപ്പാറ രാധിക ഭവനില്‍ രാജേന്ദ്രന്‍, മാങ്കോട് ഒരിപുറം കോളനിയില്‍ ഷെമീന മന്‍സിലില്‍ ഷെമീര്‍, അഖില്‍ ഭവനത്തില്‍ അഖില്‍, ബാബുവിലാസത്തില്‍ അജിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്കോട് എസ്എഫ്‌സികെ ക്വാര്‍ട്ടേഴ്‌സില്‍ ലളിതാഭവനില്‍ മോഹനനെയും ഭാര്യ ലളിതയെയും വീടുകയറി അക്രമിച്ച കേസിലാണ് രാജേന്ദ്രന്‍ അറസ്റ്റിലായത്. 

മാങ്കോട് ഒരിപ്പുറം കോളനിയില്‍ പ്രശാന്ത് ഭവനില്‍ പ്രശാന്തിനെ കഞ്ചാവ് ലഹരിയില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസിലാണ് ഷെമീര്‍, അഖില്‍, അജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ മോഹനന്‍, ലളിത, പ്രശാന്ത് എന്നിവര്‍ പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Pathanamthitta, News, Kerala, Arrest, Arrested, Police, Crime, Attack, Assault case involving woman; Defendants arrested

Keywords: Pathanamthitta, News, Kerala, Arrest, Arrested, Police, Crime, Attack, Assault case involving woman; Defendants arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?