കടലിന് നടുവിൽ രണ്ട് മണിക്കൂർ; രണ്ടായി മുറിഞ്ഞ ബോടിൻറെ ഒരുഭാഗത്ത് പിടിച്ചു നിന്നു; രക്ഷിക്കാൻ പുറപ്പെട്ട ബോടും കേടായി; ബേക്കലിൽ സംഭവിച്ചത് അവിശ്വസനീയ നിമിഷങ്ങൾ

 ബേക്കൽ: (https://ift.tt/3bcff4D) ബുധനാഴ്ച രാത്രി മീൻ പിടിക്കാൻ പുറം കടലിലേക്ക് പോയ ബോട് അപകടത്തിൽ പെട്ട് രണ്ടായി മുറിഞ്ഞു അഞ്ച്  മീൻ പിടിത്ത തൊഴിലാളികൾ കടലിന് നടുവിൽ ജീവന് വേണ്ടി ആശങ്കയുടെ മുൾമുനയിൽ കഴിഞ്ഞത് രണ്ട് മണിക്കൂർ സമയം. ഇതിനിടെ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ബോട് കേടാവുകയും ചെയ്തു. ഒടുവിൽ ഫിഷറീസ് വകുപ്പിൻ്റെയും തീരദേശ പൊലീസിൻ്റെയും ഇടപെടലിൽ അഞ്ച് തൊഴിലാളികൾക്കും പുതുജീവൻ.
Two hours in the middle of the sea; Holding on to one piece of the boat; The boat that went to the rescue was also damaged


നീലേശ്വരം മടക്കര കടപ്പുറത്ത് നിന്ന് രണ്ട് ദിവസം മുമ്പ്  മീൻ പിടിക്കാൻ പോയതായിരുന്നു തിരുവനന്തപുരം സ്വദേശികളായ ദായിറാസ് ( 37), ശ്യാം ( 18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായി (58) എന്നീ തൊഴിലാളികൾ. ഇവർ സഞ്ചരിച്ച മറിയം എന്ന ബോട് ബേക്കൽ കീഴൂരിൽ നിന്ന് എട്ട് നോടികൽ മൈൽ അകലെ നടുക്കടലിൽ വെച്ച് രണ്ടായി പിളരുകയായിരുന്നു. ബോടിൻ്റെ മുറിഞ്ഞ ഭാഗത്തിൽ വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുകയായിരുന്നു.

തകർന്ന ബോടിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ഫിഷറീസ് അധികൃതരെ ഹാം റേഡിയോ വഴി വിവരമറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഉടൻ തന്നെ തൈക്കടപ്പുറത്ത് നിന്നും ഫിഷറീസ് വകുപ്പിൻ്റെയും തീരദേശ പൊലീസിൻ്റെയും സംഘം രക്ഷാ ബോടിൽ പുറപ്പെട്ട് കടലിൽ കുടുങ്ങിയവരെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.

രണ്ട് ദിവസമായി കടൽ പ്രക്ഷുബ്ദ്ധമായതിനാൽ രക്ഷാപ്രവർത്തനം വിഷമകരമായിരുന്നുവെന്ന് കോസ്റ്റൽ  പൊലീസ് ഉദ്യോഗസ്ഥരും ഫിഷറീസിൻ്റെ രക്ഷാപ്രവർത്തകരും കെ വാർത്തയോട് പറഞ്ഞു. അതിനിടെ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ബോട് കേടാവുകയും ചെയ്തു. ഇവരെയും തീരസംരക്ഷണ സേനയുടെ ബോടിൽ കരയ്‌ക്കെത്തിച്ചു. മാനസീക സമ്മർദ്ദം കാരണം അവശരായ തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ നൽകി. ആർക്കും കാര്യമായ പ്രശ്നങ്ങൾ സംഭവിച്ചില്ല.

നീലേശ്വരം തീരദേശ പോലീസിലെ എ എസ് ഐ സൈഫുദ്ദീൻ, വാർഡൻമാരായ ദിവേഷ് , കെ അനു, സ്രാങ്ക് നാരായണൻ, മനു അഴിത്തല, ഒ ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് രക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്. തങ്ങളുടെ ജീവൻ രക്ഷിച്ച രക്ഷാ സംഘത്തോട് തൊഴിലാളികൾ കടപ്പാടും അറിയിച്ചു.


Keywords: Kasaragod, Kerala, News, Boat Accident, Sea, Fishermen, Nileshwaram, Police, Thiruvananthapuram, Workers, Two hours in the middle of the sea; Holding on to one piece of the boat; The boat that went to the rescue was also damaged.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?