രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം: (www.kvartha.com 25.03.2021) രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദേശം അനുസരിച്ചാണ് തിരഞ്ഞെടുപ്പ് മാറ്റി വെച്ചത്. എന്താണ് മാറ്റി വയ്ക്കാനുള്ള കാരണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇത്തരം നടപടിക്കു പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം. എന്തിനു വഴങ്ങി എന്ന് തിരഞ്ഞെടുപ്പ് കമീഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ വാദികളുടെ വോട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിത്.

News, Assembly Election, Assembly-Election-2021, Election, Chief Minister, Pinarayi Vijayan, Kollam, Ramesh Chennithala, Politics, Criticism, Political party,

ഏപ്രിലിൽ വിതരണം ചെയ്യുന്നത് വിഷു കിറ്റ് ആണെന്ന് ആരാണ് പ്രതിപക്ഷ നേതാവിനോട് പറഞ്ഞതെന്ന ചോദിച്ച മുഖ്യമന്ത്രി വോട് പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയതെന്നും എൽഡിഎഫിന് തിരഞ്ഞെടുപ്പ് ജയിക്കാൻ ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നും പറഞ്ഞു.

Keywords: News, Assembly Election, Assembly-Election-2021, Election, Chief Minister, Pinarayi Vijayan, Kollam, Ramesh Chennithala, Politics, Criticism, Political party, Chief Minister Pinarayi Vijayan has criticized the move to freeze the Rajya Sabha elections.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?