കര്‍ണാടക സിഡി വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്; പരാതിയുമായി മുന്നോട്ടുപോകില്ല, അപ്രതീക്ഷിത പിന്‍മാറ്റം ഹണിട്രാപാണെന്ന പ്രചാരണം ശക്തമാകുന്നു
ബംഗ്ലൂരു: (https://ift.tt/3v6BVez) കര്‍ണാടകത്തില്‍ സിഡി വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് ആക്ടിവിസ്റ്റായ പരാതിക്കാരന്‍ അറിയിച്ചു. അഞ്ച് കോടി രൂപ നല്‍കാന്‍ തയാറാകാഞ്ഞതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പിന്മാറ്റമെന്നാണ് പരാതിക്കാരന്റെ വിശദീകരണം. പരാതിക്കാരന്റെ അപ്രതീക്ഷിത പിന്‍മാറ്റം ഹണിട്രാപാണെന്ന പ്രചാരണം ശക്തമാകുന്നു.
മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ലൈംഗിക പീഡന വിവാദത്തില്‍ ഇതോടെ പരാതിക്കാരില്ലാതാവുകയാണ്. സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്തു മന്ത്രി പീഡിപ്പിച്ച പെണ്‍കുട്ടി സഹായത്തിനായി തന്നെ സമീപിച്ചെന്നു അവകാശപ്പെട്ടു ആക്ടിവിസ്റ്റായ ദിനേശ് കലഹള്ളിയാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഇതോടൊപ്പം പെണ്‍കുട്ടിയും മന്ത്രിയുമുള്ള സ്വകാര്യ ദൃശ്യങ്ങളും സമര്‍പിച്ചിരുന്നു.
എന്നാല്‍ 5 കോടി രൂപയുടെ ബ്ലാക്‌മെയിലിംഗ് ഡീല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തു വന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. വലിയ വിവാദമായ സംഭവത്തില്‍ ബിജെപിയോട് മൃദുവായ കുമാരസ്വാമിയുടെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു.
കുമാരസ്വാമിയുടെ പ്രസ്താവന തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അതുകൊണ്ടുതന്നെ പരാതിയുമായി ഇനി മുന്നോട്ട് പോകുന്നില്ലെന്നും ദിനേശ് കലഹള്ളി അഭിഭാഷകന്‍ മുഖേന പൊലീസിനെ അറിയിച്ചു. പരാതി നല്‍കിയതിന് ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ദിനേശ് നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു.
അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടി ഇതുവരെ പൊലീസിന് മുന്നില്‍ പരാതിയുമായി എത്തിയിട്ടുമില്ല എന്നതും ദുരൂഹത കൂട്ടുന്നു. പരാതിക്കാരന്‍ അപ്രതീക്ഷിതമായി പിന്മാറിയതോടെ സിഡി വിവാദം ഹണിട്രാപാണെന്ന പ്രചാരണം ശക്തമാക്കുകയാണ് ബിജെപി.
Keywords: News, National, India, Bangalore, Karnataka, Minister, Resignation, Molestation, Case, Complaint, Police, Withdraw, BJP, Karnataka CD scandal; Complainant wants to withdraw case
Powered by Info News For You

Comments
Post a Comment