ചുമരെഴുത്തിനിടെ റോഡരികിലെ നിലത്ത് മയങ്ങിപ്പോയി; പെട്ടെന്നാണ് അത് സംഭവിച്ചത്, ഓടോറിക്ഷ തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു, ഡോക്ടര്‍മാര്‍ പോലും കൈവിട്ടു; തെരഞ്ഞെടുപ്പ് കാലത്തെ ഓര്‍മകള്‍ പങ്കിട്ട് മധുസൂദനന്‍

പയ്യന്നൂര്‍: (www.kvartha.co 29.03.2021) ചുമരെഴുത്തിനിടെ റോഡരികിലെ നിലത്ത് മയങ്ങിപ്പോയി, പെട്ടെന്നാണ് അത് സംഭവിച്ചത്, ഓടോറിക്ഷ തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു, ഡോക്ടര്‍മാര്‍ പോലും കൈവിട്ടു, തെരഞ്ഞെടുപ്പ് കാലത്തെ ഓര്‍മകള്‍ പങ്കിട്ട് പയ്യന്നൂര്‍ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി ഐ മധുസൂദനന്‍.Madhusoodanan shares his memories of election period, Payyannur, LDF, News, Politics, Injured, Accident, Assembly Election, Kerala, LDF
1982 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം കേളോത്ത് ബ്രാഞ്ച് സെക്രടെറിയായിരിക്കെയാണ് മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെ കടന്നു വന്ന ആ ദുരന്തം നടന്നതെന്ന് മധു അയവിറക്കുന്നു. കണ്ണൂരിന്റെ പടക്കുതിരയായി അറിയപ്പെട്ട എംവിആര്‍ ആയിരുന്നു അന്ന് പയ്യന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇന്നത്തെ പോലെ അന്ന് വലിയ രീതിയിലുള്ള പ്രചാരണങ്ങളൊന്നും തന്നെയില്ല. അന്ന് പ്രധാന പ്രചാരണം ചുമരെഴുത്താണെന്ന് മധു പറയുന്നു.

സ്ട്രീറ്റ് ലൈറ്റോ മറ്റു സംവിധാനങ്ങളോ ഇല്ല, പെട്രോമാക്‌സിന്റെ വെളിച്ചത്തിലാണ് നേരം പുലരുവോളം ചുമരെഴുതുക. രണ്ടോ മൂന്നോ പേര്‍ മാത്രമെ ഉറക്കമൊഴിഞ്ഞ് ഉണ്ടാകൂ. പെട്രോമാക്‌സ് വാടകക്കെടുക്കാന്‍ പണമില്ലെങ്കില്‍ ടയര്‍ കത്തിച്ച് അതിന്റെ വെളിച്ചത്തില്‍ ചുമരെഴുതണം. മണക്കാട്ട് രാജനായിരുന്നു ചുമരെഴുതിയത്. അബ്ദുള്‍ കരീമിനൊപ്പം മധുവും സഹായിയായി നിന്നു.

എന്നാല്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചുള്ള ചുമരെഴുത്തിനിടയില്‍ റോഡരികില്‍ നിലത്ത് കിടന്ന മധു ഒന്ന് മയങ്ങിപ്പോയി. ഇതിനിടയിലാണ് അതുവഴി വന്ന ഒരു ഓടോറിക്ഷ മധുവിന്റെ തലയിലൂടെ കയറി ഇറങ്ങിയത്. അപകടത്തില്‍ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ മധുവിനെ ഉടന്‍തന്നെ മംഗളൂരുവിലെ ഡോ.കേതാണ്ഡരാമന്റെ വിജയ ക്ലിനിക്കില്‍ എത്തിച്ചു. ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടിരുന്ന മധു ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. എങ്കിലും പൂര്‍ണ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

വീട്ടിലെത്തിയ മധുവിനെ കാണാന്‍ എത്തിയ എംവിആര്‍ പാര്‍ടി ഓഫിസില്‍ വന്നിരിക്കാന്‍ ആവശ്യപ്പെട്ടു. മറ്റൊന്നും ചിന്തിക്കാതെ ഓഫിസിലേക്ക് വന്ന മധു രോഗത്തെ തോല്‍പിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.

Keywords: Madhusoodanan shares his memories of election period, Payyannur, LDF, News, Politics, Injured, Accident, Assembly Election, Kerala, LDF.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?