ഓസ്‌ട്രേലിയന്‍ എംപിമാര്‍ക്കെതിരെ ലൈംഗിക ആരോപണം; പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ഥനാമുറി ദുരുപയോഗസ്ഥലം, സ്വയംഭോഗം ഉള്‍പെടെയുള്ള ലൈംഗിക പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ ഫോടോകളും വിഡിയോകളും ചോര്‍ന്നു


കാന്‍ബെറ: (https://ift.tt/3vSjMBN) ലൈംഗിക ആരോപണത്തില്‍ നാണംകെട്ട് ഓസ്‌ട്രേലിയ. സ്വയംഭോഗം ഉള്‍പെടെയുള്ള ലൈംഗിക പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ ഫോടോകളും വിഡിയോകളും ചോര്‍ന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ഥനാമുറി എംപിമാര്‍ ലൈംഗിക ബന്ധത്തിനായി സ്ഥിരം ഉപയോഗിക്കാറുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണിന്റെ ഭരണകൂടം പ്രതിരോധത്തിലായി. 

സര്‍കാരിന്റെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ കൈകാര്യം ചെയ്ത രീതിയില്‍ മോറിസണിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതോടൊപ്പമാണ് ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. എംപിമാര്‍ക്കായി ലൈംഗിക തൊഴിലാളികളെ ഇവിടെ സ്ഥിരം എത്തിക്കാറുണ്ടെന്നും വാര്‍ത്ത പുറത്തുവിട്ട ടോം എന്ന് അറിയപ്പെടുന്നയാള്‍ ആരോപിച്ചിരുന്നു.

News, World, Australia, Molestation, Abuse, Parliament, Government, Videos of assault inside Australian parliament leaked; MPs used prayer room to have abuse


അറപ്പുളവാക്കുന്ന പ്രവൃത്തിയാണിതെന്ന് വാര്‍ത്തകളോടു മോറിസണ്‍ പ്രതികരിച്ചുവെങ്കിലും വനിതാ എംപിമാരും പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരാളെ ഉടനടി ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൂടുതല്‍ നടപടികളുണ്ടാകുമെന്ന് സര്‍കാര്‍ അറിയിച്ചു. അതേസമയം, പുറത്തുവരുന്ന വിവരങ്ങള്‍ 'നിരാശയ്ക്കും അപ്പുറമാണെന്ന്' സ്ത്രീകളുടെ വകുപ്പുമന്ത്രി മരീസ് പെയ്‌നെ പറഞ്ഞു. അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Keywords: News, World, Australia, Molestation, Abuse, Parliament, Government, Videos of assault inside Australian parliament leaked; MPs used prayer room to have abuse

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?