മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ രാജി സര്‍കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധം; അശ്ലീല വിഡിയോ വിവാദത്തില്‍ തലകുനിച്ച് സര്‍കാര്‍, പ്രതിരോധത്തിലായി ബിജെപി നേതാക്കള്‍
ബെംഗളൂരു: (https://ift.tt/3bcff4D) കര്‍ണാടകയില്‍ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ രാജി സര്‍കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധമാകും. അശ്ലീല വിഡിയോ പ്രചരിച്ചതോടെ ബിജെപി നേതാക്കളും പ്രതിരോധത്തിലായി. സംഭവം ബിജെപിയെ അമ്പരപ്പിച്ചതായും വിഷയം പാര്‍ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.
കോണ്‍ഗ്രസിലുള്ളപ്പോള്‍ തന്റെ വിശ്വസ്തനായിരുന്ന ജാര്‍ക്കിഹോളിക്കെതിരെ പാര്‍ടി നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയാണ് ആദ്യം രംഗത്തെത്തിയത്. മന്ത്രി ഉടന്‍ രാജി വയ്ക്കണമെന്നും കേസെടുക്കാന്‍ യെഡിയൂരപ്പ തയാറാകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ജാര്‍ക്കിഹോളിയുടെ രാജി.
കുറ്റവിമുക്തനായാല്‍ ജാര്‍ക്കിഹോളി മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ പറഞ്ഞു. രമേഷ് നിരപരാധിയാണെന്നും സിബിഐ അല്ലെങ്കില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സഹോദരനും ബിജെപി എംഎല്‍എയുമായ ബാലചന്ദ്ര ജാര്‍ക്കിഹോളി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
ഇതിനിടെ ജാര്‍ക്കിഹോളിക്കെതിരായ പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് അനുയായികള്‍ അക്രമം അഴിച്ചുവിട്ടു.
Powered by Info News For You

Comments
Post a Comment