ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്; പിടിയിലായ പ്രതി റിമാന്‍ഡില്‍
ചങ്ങനാശ്ശേരി: (www.kvartha.com 12.03.2021) സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ പ്രതി റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം കായംകുളം സ്വദേശിനി കുന്നത്താലുംമൂട് അമ്പലപ്പാട്ട് ഗംഗ ജയകുമാറി(26)നെയാണ് ചങ്ങനാശ്ശേരി പൊലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. വിവിധ ആളുകളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 38 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്.
ജില്ലയിലെ അയ്മനം, ചങ്ങനാശ്ശേരി, പാമ്പാടി തുടങ്ങിയ മേഖലകളില്‍ പണം നഷ്ടപ്പെട്ടവരുടെ പരാതിയെത്തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് വിദേശത്തേക്ക് കടന്നുകളഞ്ഞ ഇവരെ ബുധനാഴ്ച പുലര്‍ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
യുവതിയുടെ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. സംസ്ഥാനത്തെ മറ്റ് പൊലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ടൊയെന്നും പൊലീസ് പരിശോധന നടത്തും. ചങ്ങനാശ്ശേരി സ്വദേശി സുബിന്‍ (26), കോട്ടയം നാട്ടകം സ്വദേശിയും ജ്യോത്സ്യനുമായ സനല്‍ (45) എന്നിവരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
Keywords: News, Kerala, Crime, Fraud, Job, Remanded, Police, Case, Complaint, Job offer fraud case; Accused remanded
Powered by Info News For You

Comments
Post a Comment