യുഎഇ ധനമന്ത്രിയും ദുബൈ ഡെപ്യുടി ഭരണാധികാരിയുമായ ശെയ്ഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു

ദുബൈ: (www.kvartha.com 24.03.2021) യുഎഇ ധനമന്ത്രിയും ദുബൈ ഡെപ്യുടി ഭരണാധികാരിയുമായ ശെയ്ഖ് ഹംദാൻ ബിൻ റാശിദ്  അൽ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ  ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സഹോദരനാണ്. 

UAE, Minister, Dead, Top-Headlines, Death, Prime Minister, President, Finance, Ministers, British, Sheikh Hamdan bin Rashid Al Maktoum, UAE Finance Minister and Deputy Ruler of Dubai was dead.



1971 ഡിസംബർ ഒമ്പതിന് ആദ്യ യുഎഇ മന്ത്രിസഭാ രൂപീകരിച്ചത് മുതൽ ശെയ്ഖ് ഹംദാൻ ധനമന്ത്രിയാണ്. ദുബൈ മുനിസിപ്പാലിറ്റി, അൽ മക്തൂം ഫൗൻഡേഷൻ, ദുബൈ അലുമിനിയം തുടങ്ങിയ നിരവധി ഉന്നത സർകാർ സ്ഥാപനങ്ങളുടെ അധ്യക്ഷനായിരുന്നു. യുഎഇയുടെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.

റോയൽ ബ്രിടീഷ് കോളജ്, എഡിൻബർഗ് റോയൽ ബ്രിടീഷ് കോളജ് എന്നിവിടങ്ങളിൽ നിന്ന് ഇന്റേണൽ മെഡിസിനുള്ള ഓണററി ഫെലോഷിപും ഗ്ലാസ്ഗോ റോയൽ ബ്രിടീഷ് കോളജിൽ നിന്ന് ഇന്റേണൽ മെഡിസിൻ, സർജറി എന്നിവയ്ക്കുള്ള ഓണററി ഫെലോഷിപും ശെയ്ഖ് ഹംദാന് ലഭിച്ചിട്ടുണ്ട്.


Keywords: UAE, Minister, Dead, Top-Headlines, Death, Prime Minister, President, Finance, Ministers, British, Sheikh Hamdan bin Rashid Al Maktoum, UAE Finance Minister and Deputy Ruler of Dubai was dead.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?