നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ച് അപകടം; വഴിയോരത്തുകൂടി നടന്നുപോയ അമ്മയ്ക്കും മകള്‍ക്കും ഗുരുതരപരിക്ക്
മലപ്പുറം: (https://ift.tt/3slBuvg) പൊന്നാനി പാലപ്പെട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ച് അപകടം. വഴിയോരത്തുകൂടി നടന്നുപോയ അമ്മയ്ക്കും മകള്‍ക്കും അപകടത്തില്‍ ഗുരുതരപരിക്ക്. അപകടത്തില്‍ പരുക്കുപറ്റിയ കാപ്പിരിക്കാട് സ്വദേശി തോട്ടുങ്ങല്‍ അഷ്റഫ് (അച്ചുക്ക) എന്നയാളുടെ ഭാര്യ റാബിയ, മകള്‍ അഷിദ എന്നിവരെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ പാലപ്പെട്ടി സി കെ ഓഡിറ്റോറിയത്തിനു സമീപത്തു വച്ചാണ് എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ടു കാല്‍നടയാത്രക്കാരെ ഇടിച്ചത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Powered by Info News For You

Comments
Post a Comment