യുഡിഎഫ് സ്ഥാനാർഥി എസ് എസ് ലാലിനും രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്; വോട് ഇരട്ടിപ്പല്ല സർകാർ സംവിധാനത്തിന്റെ പരാജയമെന്ന പ്രതികരിച്ച്‌ എസ് എസ് ലാലും ചെന്നിത്തലയും

ആലപ്പുഴ/ തിരുവനന്തപുരം: (www.kvartha.com 27.03.2021) സംസ്ഥാനത്ത് ഇരട്ട വോട് വ്യാപകമാണെന്ന് ആരോപിച്ച് കോൺഗ്രസ് ‌ കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോടെന്ന് കണ്ടെത്തി.

എന്നാൽ തന്റെ പേരിൽ ഇരട്ടവോട് എന്ന വാദം തെറ്റാണെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. എസ് എസ് ലാൽ പ്രതികരിച്ചു. തന്റേത് വോട് ഇരട്ടിപ്പല്ലെന്നും സർകാർ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ഡോ. എസ്എസ് ലാൽ പറഞ്ഞു.

തന്റെ കൈവശമുണ്ടായിരുന്നത് 28 വർഷം പഴക്കമുള്ള തിരിച്ചറിയിൽ കാർഡ് ആയിരുന്നു. അതിലെ ഫോടോ ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല. പ്രായവും 50 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതുമായി തനിക്ക് ഇപ്പോൾ വോട് രേഖപ്പെടുത്താൻ ആകില്ല.
തിരിച്ചറിയൽ കാർഡ് പുതുക്കി ഫോടോ ഉൾപെടെ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് അക്ഷയ സെന്റർ വഴി അപേക്ഷ നൽകുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുകയും ചെയ്തു.

എന്നാൽ പുതിയ കാർഡ് തന്ന സമയത്ത് പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാത്തതാണ് ഇപ്പോഴുള്ള ആരോപണങ്ങൾക്ക് കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പഴയ കാർഡ് റദ്ദാക്കണമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമീഷന് പരാതിയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

News, Ramesh Chennithala, UDF, Assembly Election, Assembly-Election-2021, Election, Voters, Alappuzha, Thiruvananthapuram, Kerala, State, Politics, Election Commission,


അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂതിലും ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂതിലുമാണ് വോടുള്ളത്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്.

കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട് മാത്രം നീക്കിയിരുന്നില്ല.

പേര് നീക്കം ചെയ്യാനായി അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തല പ്രതികരിച്ചു.

സിപിഎമിന്റെ ഇരട്ടവോടിനെതിരെ കോൺഗ്രസും, താനും ഉന്നയിച്ച പരാതിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഒരേ മുഖമുള്ളവരെയാണ് അവർ പല മണ്ഡലങ്ങളിൽ പല പേരിൽ വോടറായി ചേർത്തിരിക്കുന്നത്. അതിനെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും എസ് എസ് ലാൽ പറഞ്ഞു.

Keywords: News, Ramesh Chennithala, UDF, Assembly Election, Assembly-Election-2021, Election, Voters, Alappuzha, Thiruvananthapuram, Kerala, State, Politics, Election Commission, Double vote for UDF candidate and Opposition leader Ramesh Chennithala's mother; Dr SS Lal and Ramesh chennithala said The failure of the government system to double vote.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?