പിസി ജോർജ്ജുമായി ചർച നടത്തിയെന്ന് കെ സുരേന്ദ്രൻ

കോട്ടയം: (www.kvartha.com 03.03.2021) പിസി ജോർജ്ജുമായി ചർച നടത്തിയെന്നും മുന്നണി പ്രവേശത്തിൽ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അതേസമയം കിഫ്ബിക്കെതിരെ കേസെടുത്ത ഇ‍ഡി തീരുമാനത്തെ സ്വാഗതം ചെയ്ത് സുരേന്ദ്രൻ. കുറഞ്ഞ പലിശയ്ക്ക് ലഭിക്കേണ്ട വായ്പ കൂടുതൽ പലിശയ്ക്കെടുകയാണെന്നും ഇത് മുൻകൂട്ടികണ്ടാണ് സിഎജി റിപോർട് ഐസക്ക് ചോർത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

News, Kottayam, Politics, Kerala, State, K. Surendran, P.C George, BJP, CPM, Pinarayi Vijayan, Chief Minister, Discussion,

പദ്ധതി നടപ്പിലെ അഴിമതിയിൽ രണ്ടാം തവണയാണ് കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ സംസ്ഥാന സർകാർ പദ്ധതികളിൽ നിയമലംഘനം നടക്കുന്നതായി ആരോപിച്ചു. ജനങ്ങളെ ഈട് നിർത്തി വായ്പകളെടുക്കുകയാണെന്നു കൊള്ളയ്ക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഹരിശ്ചന്ദ്രൻ ചമയുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആഴക്കടൽ മത്സ്യ ബന്ധനത്തിലും മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും കളവ് പറയുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലുൾപെടെ തട്ടിപ്പ് സംഘം വിലസുകയാണെന്നും എൽഡിഎഫിന്റെ അഴിമതി ചോദ്യം ചെയ്യാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

Keywords: News, Kottayam, Politics, Kerala, State, K. Surendran, P.C George, BJP, CPM, Pinarayi Vijayan, Chief Minister, Discussion, K Surendran said that he had a discussion with PC George.
< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?