ഇന്ത്യന്‍ അത്ലറ്റിക്‌സ് പരിശീലകന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

പട്യാല: (www.kvartha.com 06.03.2021) ഇന്ത്യന്‍ അത്‌ലറ്റിക്‌സ് കോച്ച് നികോളായ് സ്‌നെസരേവി(75)നെ പട്യാല നാഷനല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ഇന്ത്യന്‍ ടീമിന്റെ മധ്യ-ദീര്‍ഘ ദൂര ഓട്ടക്കാരുടെ പരിശീലകനായ ഇദ്ദേഹം രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം അടുത്തിടെയാണ് ടീമിനൊപ്പം ചേര്‍ന്നത്. 

വെള്ളിയാഴ്ച ആരംഭിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രി മൂന്നാം പാദത്തിനായി കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്നും പട്യാലയിലെത്തിയ പരിശീലകനെ വൈകീട്ട് താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെലാറൂസ് സ്വദേശിയാണ്. പ്രീജ ശ്രീധരന്‍, കവിത റൗത്ത് എന്നിവര്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയത് നിക്കൊളായിയുടെ ശിക്ഷണത്തിലാണ്. 2005ല്‍ ആണ് ബെലറൂസുകാരനായ നികോളായ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. 2019 ഫെബ്രുവരിയില്‍ രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയ നികോളായെ ടോക്യോ ഒളിമ്പിക്‌സ് ഒരുക്കങ്ങളുടെ ഭാഗമായാണ് വീണ്ടും നിയമിച്ചത്. 

News, National, Top-Headlines, Death, Sports, Nikolai Snesarev, Found dead, India's athletics coach Nikolai Snesarev found dead in hostel room

Keywords: News, National, Top-Headlines, Death, Sports, Nikolai Snesarev, Found dead, India's athletics coach Nikolai Snesarev found dead in hostel room



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?