ക്രിസ്തുമതവിഭാഗത്തിലുള്ള നാടാര്‍ സമുദായത്തിന് സംവരണാനുകൂല്യം പ്രാബല്യത്തിലാക്കാന്‍ പിഎസ്‌സി തീരുമാനം
തിരുവനന്തപുരം: (https://ift.tt/3rz4pL9) എസ് ഐ യു സി ഒഴികെയുള്ള ക്രിസ്തുമതവിഭാഗത്തിലുള്ള നാടാര്‍ സമുദായത്തിന് സംവരണാനുകൂല്യം പ്രാബല്യത്തിലാക്കാന്‍ പി എസ് സി തീരുമാനം. 2021 ഫെബ്രുവരി ആറിന് ശേഷം പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ക്കാണ് സംവരണം ബാധകം.
ഫെബ്രുവരിയിലെ പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് എസ് ഐ യു സി ഒഴികെയുള്ള ക്രിസ്തുമതവിഭാഗത്തിലുള്ള നാടാര്‍ സമുദായത്തെ സംസ്ഥാന ഒ ബി സി പട്ടികയില്‍ ഉള്‍പെടുത്തി സംവരണാനുകൂല്യം അനുവദിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്.
ഹിന്ദു നാടാര്‍, എസ് ഐ യു സി നാടാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നിലവില്‍ സംവരണം ഉണ്ടായിരുന്നത്.
അതേസമയം ഫെബ്രുവരി ആറിന് മുമ്പ് പ്രസിദ്ധപ്പെടുത്തിയതോ അപേക്ഷ സമര്‍പിക്കുന്നതിനുള്ള അവസാനതീയതി കഴിഞ്ഞതോ ആയ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ നിലവില്‍ ഏത് ഘട്ടത്തിലായാലും സംവരണാനുകൂല്യം ലഭിക്കില്ലെന്ന് പി എസ് സി അറിയിച്ചു.
മറ്റ് തീരുമാനങ്ങള്‍;
തുറമുഖവകുപ്പില്‍ (േൈഹഡ്രാഗ്രാഫിക് സര്‍വേ ബ്രാഞ്ച്) ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ടില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ഹയര്‍ സെകന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ടീചര്‍ (ഇസ്‌ലാമിക് ഹിസ്റ്ററി) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
സാങ്കേതികവിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക് കോളജുകള്‍) ലെക്ചറര്‍ ഇന്‍ കോമേഴ്‌സ് (പട്ടികവര്‍ഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഹയര്‍ സെകന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ടീചര്‍ (സോഷ്യല്‍ വര്‍ക്) (എന്‍ സി എ -ഈഴവ), എച് എസ് എസ് ടി കെമിസ്ട്രി (പട്ടികവര്‍ഗം), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (െട്രയിനിങ് കോളജുകള്‍) അസിസ്റ്റന്റ് പ്രഫസര്‍ (സംസ്‌കൃതം) (തസ്തികമാറ്റം മുഖേന), അസിസ്റ്റന്റ് പ്രഫസര്‍ (മാത്തമാറ്റിക്‌സ്) (ഏഴാം എന്‍ സി എ- പട്ടികവര്‍ഗം), തൃശൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (സംസ്‌കൃതം) (ഒന്നാം എന്‍ സി എ -എല്‍ സി/എ ഐ, മുസ്‌ലിം),
തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (അറബിക്) യു പി എസ് (അഞ്ചാം എന്‍ സി എ-പട്ടികജാതി), ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (അറബിക്) എല്‍ പി എസ് (നാലാം എന്‍ സി എ- ഒ ബി സി), ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), എന്‍ സി സി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (പട്ടികവര്‍ഗവിഭാഗത്തില്‍പെടുന്ന വിമുക്തഭടന്‍മാരില്‍നിന്ന് മാത്രം) എന്നീ തസ്തികകളില്‍ അഭിമുഖം നടത്താനും തീരുമാനിച്ചു.
Powered by Info News For You

Comments
Post a Comment