വടകര എടിഎം തട്ടിപ്പ് നടത്തിയതിന് പിന്നില്‍ ഡെല്‍ഹി സ്വദേശികളെന്ന് പൊലീസ്; താമസസ്ഥലത്ത് നിന്ന് വ്യാജ എടിഎം കാര്‍ഡുകളും ഉപകരണങ്ങളും പിടിച്ചെടുത്തു
വടകര: (https://ift.tt/3rwugmJ) വടകര എ ടി എം തട്ടിപ്പ് നടത്തിയതിന് പിന്നില്‍ ഡെല്‍ഹി സ്വദേശികളെന്ന് പൊലീസ്. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് വ്യാജ എ ടി എം കാര്‍ഡുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. തട്ടിപ്പ് നടത്തിയത് എ ടി എമിനുള്ളില്‍ സ്‌കിമറും രഹസ്യ ക്യാമറകളും സ്ഥാപിച്ചാണെന്ന് പൊലീസ് കണ്ടെത്തി. അകൗണ്ട് ഉടമയുടെ എ ടി എം കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറും ചോര്‍ത്തി പണം തട്ടുന്ന രീതിയായിരുന്നു വടകരയില്‍ നടന്നത്. ആസൂത്രിതമായുള്ള തട്ടിപ്പിന് പിന്നില്‍ സാങ്കേതിക വിദ്യയില്‍ അറിവുള്ളവരാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഡെല്‍ഹി സ്വദേശികളാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ താമസസ്ഥലത്ത് നിന്ന് വ്യാജ എ ടി എം കാര്‍ഡുകളും സ്‌കിമര്‍ ഉപകരണങ്ങളും പിടിച്ചെടുത്തത്. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. എ ടി എം കാര്‍ഡ് ഇടുന്ന ഭാഗത്ത് കാര്‍ഡ് റീഡര്‍ പോലെയുള്ള സ്‌കിമര്‍ സ്ഥാപിച്ച് കാര്‍ഡിന്റെ മാഗ്‌നറ്റിക് ചിപ് റീഡ് ചെയ്താണ് തട്ടിപ്പ് നടത്തിയത്.
എ ടി എം സെന്ററിനുള്ളില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചാണ് പിന്‍നമ്പര്‍ മനസ്സിലാക്കിയതെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് ക്യാമറകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അകൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് 11 പേരാണ് ഇതുവരെ വടകര പെലീസില്‍ പരാതി നല്‍കിയത്. 1,85,000 ത്തില്‍ അധികം രൂപയാണ് ഇവരുടെ അകൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്.
Powered by Info News For You

Comments
Post a Comment