കണ്ടൈനർ ലോറിയും ബസും കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ ദാരുണമായി വെന്ത് മരിച്ചു

സുള്ള്യ: (www.kasargodvartha.com 25.03.2021) ലോറിയും യാത്രക്കാരുമായി പോവുകയായിരുന്ന ബസും കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. കണ്ടൈനർ ലോറി ഡ്രൈവർ മൈസൂരിലെ സന്തോഷ് ആണ് മരിച്ചത്. അപകടത്തിൽ നിസാര പരിക്കേറ്റ ബസ് ഡ്രൈവറെയും യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12 .30 ഓടെ മംഗളൂരു-ബെംഗളൂരു ദേശീയപാതയിൽ നെല്ലിയാടിയിലെ മന്നഡഗുണ്ടിയിലാണ് ദാരുണ സംഭവം നടന്നത്.

Kerala, News, Kasaragod, Mangalore, Case, Police, Escaped, Top-Headlines, Sullia, Truck, Container Lorry, Bus, Accident, Fire, Burnt, Alive, Fire Force, Driver burnt alive as container lorry catches fire after collision.


കുന്ദാപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ശ്രീ ദുർഗ ട്രാവൽസിന്റെ ബസും മംഗളൂരു ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കണ്ടൈനർ ലോറിക്ക് തീപിടിക്കുകയും ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിയാതെ വരികയും ചെയ്‌തു. അതോടെ സന്തോഷ് ജീവനോട് കത്തിയമരുകയായിരുന്നു. തീപിടുത്തത്തിൽ ബസും കത്തി നശിച്ചു.

നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും പൊലീസും ചേർന്ന് തീഅണയ്ക്കുകയും രക്ഷാപ്രവർത്തനത്തിൽ ഏർപെടുകയും ചെയ്തു. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: Kerala, News, Kasaragod, Mangalore, Case, Police, Escaped, Top-Headlines, Sullia, Truck, Container Lorry, Bus, Accident, Fire, Burnt, Alive, Fire Force, Driver burnt alive as container lorry catches fire after collision.< !- S.TART disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?