ധര്‍മജന് ബാലുശ്ശേരിയില്‍ ആവേശ സ്വീകരണം; നൂറിലധികം പ്രവര്‍ത്തകരുടെ ബൈക് റാലി കാണാന്‍ റോഡിനിരുവശവും തടിച്ചു കൂടിയത് വീട്ടമ്മമാര്‍ അടക്കം നിരവധിപേര്‍, ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പിഷാരടി
കോഴിക്കോട്: (https://ift.tt/3cCMOws) യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബാലുശ്ശേരിയില്‍ തുടക്കമായി. തുറന്ന ജീപ്പില്‍ കൈവീശി കാട്ടി സ്ഥാനാര്‍ഥി ധര്‍മജന്‍. കൂടെ സുഹൃത്തിന് വോട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് രമേഷ് പിഷാരടി. ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവര്‍ത്തകരുടെ ബൈക് റാലി. ഇരുവരെയും കാണാന്‍ റോഡിനിരുവശവും വീട്ടമ്മമാര്‍ അടക്കം തടിച്ചു കൂടി.
പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കണ്‍വെന്‍ഷന്‍ ഹാളും നിറഞ്ഞു കവിഞ്ഞു. തുറന്ന ജീപ്പില്‍ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധര്‍മജനെ പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ആത്മവിശ്വാസം കൂടിയെന്ന് ധര്‍മജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു.
കണ്‍വെന്‍ഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമായത്.
Powered by Info News For You

Comments
Post a Comment