അരുവിക്കരയില്‍ കനത്ത പോരാട്ടം; മത്സരചൂടില്‍ മൂന്ന് മുന്നണികളും, ആര് വിജയിക്കും?
അരുവിക്കര: (www.kvartha.com 29.03.2021) തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന അരുവിക്കര വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലമാണ്. കാല്‍ നൂറ്റാണ്ടിലേറെയായി യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന അരുവിക്കര ഇത്തവണയും തങ്ങള്‍ക്കൊപ്പം തന്നെയെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസിന്റെ കോട്ടപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫ്. പ്രതീക്ഷ ഒട്ടും കൈവിടാതെ അരുവിക്കരയിലെ ജനങ്ങള്‍ മാറിചിന്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ. യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ കെ എസ് ശബരീനാഥനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സ്റ്റീഫനും, എന്‍ഡിഎ സ്ഥാനാര്‍ഥി സി ശിവന്‍കുട്ടിയുമാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം കാണാന്‍ വരുന്ന ജനപ്രതിനിധി അല്ല താനെന്നും എംഎല്‍എ ആയതുമുതല്‍ ഇവര്‍ക്കൊപ്പം താനും സഞ്ചരിച്ചുവെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥ് പറയുന്നു. പരമാവധി ആളുകളെ നേരില്‍ കണ്ട് വോട് ചോദിച്ചു. വോട് ചോദിക്കുന്നത് മൂന്ന് കാര്യം ഉറപ്പ് നല്‍കിയാണ്. വികസനം, സാന്നിധ്യം, കരുതല്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത വികസനങ്ങളുടെ തുടര്‍ച്ച ഇനിയും ഉണ്ടാകും. കഴിഞ്ഞ ആറ് വര്‍ഷമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ കണ്ടിട്ടുണ്ടല്ലോയെന്നും വിജയം ആവര്‍ത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണെന്നും ശബരീനാഥ് പറയുന്നു.
ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സ്റ്റീഫന്‍. ഇടത് സര്‍ക്കാര്‍ ഇനിയും വരും, ജനപ്രതിനിധിയായാല്‍ ജനങ്ങള്‍ക്കൊപ്പം താന്‍ എന്നുമുണ്ടാകും എന്ന വാഗ്ദാനമാണ് സ്റ്റീഫന്‍ നല്‍കുന്നത്. അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇടത് സര്‍കാര്‍ നടപ്പാക്കിയത്. കുടിവെള്ള പ്രശ്‌നം, റോഡുകളുടെ ശോചനീയാവസ്ഥ, പൊതുസ്ഥാപനങ്ങളുടെ കുറവ് എന്നിങ്ങനെ ഒരുപാട് പ്രശ്‌നങ്ങഴളുണ്ട്. നഗരത്തിലേക്കുള്ള വെള്ളം കൊണ്ടുപോകുന്നത് അരുവിക്കരയില്‍ നിന്നാണ്. എന്നാല്‍ ഇവിടത്തുകാര്‍ക്ക് വേണ്ടത്ര വെള്ളം കിട്ടുന്നില്ലെന്നും വിജയിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും സ്റ്റീഫന്‍ പറയുന്നു.
വോടര്‍മാരില്‍ നിന്ന് പോസിറ്റീവായ മറുപടികളാണ് ലഭിക്കുന്നതെന്നും നിഷ്‌കളങ്കരായ ജനതയാണ് അരുവിക്കര മണ്ഡലത്തിലുള്ളതെന്നാണും എന്‍ഡിഎ സ്ഥാനാര്‍ഥി സി ശിവന്‍കുട്ടി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മണ്ഡലം ഭരിക്കുന്നത് യുഡിഎഫും സംസ്ഥാനം ഭരിക്കുന്നത് എല്‍ഡിഎഫുമാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കവും ഈഗോയും മണ്ഡലത്തിന്റെ വികസനത്തെ ബാധിച്ചിട്ടുണ്ടെന്നും ഇരുമുന്നണികളേയും മടുത്ത വോടര്‍മാര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസവും ശിവന്‍കുട്ടി പങ്കുവയ്ക്കുന്നു.
അരുവിക്കരയില്‍ 2016ല്‍ ഇവിടെ കെ എസ് ശബരിനാഥന്‍ ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവ് അഡ്വ. എഎ റശീദ് 49.32% വോട്ടുകള്‍ക്ക് തോറ്റു. 20,294 വോടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ഥി രാജസേനന്‍ മൂന്നാമതെത്തി. ഇത്തവണ മൂന്ന് മുന്നണികളും വിജയിക്കുമന്ന ആത്മവിശ്വാസത്തിലാണ്. അരുവിക്കരയുടെ മനസ് എന്താണെന്ന് തെരെഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും.
Keywords: Aruvikkara, News, Kerala, Politics, Election, UDF, LDF, NDA, BJP, Heavy fighting in Aruvikkara; Who will win?
Powered by Info News For You

Comments
Post a Comment