അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ദേശീയം (www.evisionnews.co): അസം, ബംഗാള്‍ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളില്‍ ആകെയുള്ള 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. ബംഗാളില്‍ 191, അസമില്‍ 246 വീതം സ്ഥാനാര്‍ത്ഥികളാണ് ഇന്നു ജനവിധി തേടുന്നത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടും. ആകെ 1.54 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക. സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് റിപുണ്‍ ബോറ തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ബിജെപി അസം ഗണപരിഷത് സഖ്യം, കോണ്‍ഗ്രസ് സഖ്യം, അസം ജാതീയ പരിഷത് സഖ്യം എന്നിവ തമ്മിലാണ് മുഖ്യമത്സരം.
Powered by Info News For You
Comments
Post a Comment