കട പെട്രോള്‍ ഒഴിച്ച് തീവച്ച് നശിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

മലപ്പുറം: (www.kvartha.com 26.03.2021) അമരമ്പലം അഞ്ചാംമൈലില്‍ കട പെട്രോള്‍ ഒഴിച്ച് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അമരമ്പലം ഉള്ളാട് സ്വദേശി അക്ബറലി എന്ന മുള്ളന്‍ അസ്‌കര്‍(37) ആണ് അറസ്റ്റിലായത്. പൂക്കോട്ടുംപാടം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഷൈജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ വി സി ജോണ്‍സണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 22ന് രാത്രി 9.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി അകന്നുകഴിയുന്ന പ്രതി ഭാര്യയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അവര്‍ ജോലി ചെയ്യുന്ന അഞ്ചാംമൈലിലെ കാലിത്തീറ്റ കടക്ക് തീവെക്കുകയായിരുന്നു.

സംഭവത്തില്‍ 50,000 രൂപയുടെ നാശനഷ്ടം ഉണ്ടായിരുന്നു. ഉടമസ്ഥന്റെ പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് വള്ളിയാഴ്ച ഉച്ചയ്ക്ക് പൂക്കോട്ടുംപാടത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്‌ഐ എം രാജന്‍, എഎസ്‌ഐ വി കെ പ്രദീപ്, സിപിഒമാരായ ടി നിബിന്‍ദാസ്, എപി അന്‍സാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Malappuram, News, Kerala, Police, Crime, Fire, Arrest, Shop, Court, Complaint, Shop set on fire by pouring petrol; Man arrested

Keywords: Malappuram, News, Kerala, Police, Crime, Fire, Arrest, Shop, Court, Complaint, Shop set on fire by pouring petrol; Man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?