യൂത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
പാലക്കാട്: (www.kvartha.com 13.03.2021) ഒറ്റപ്പാലത്ത് യൂത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെ എസ് യു മുൻ മണ്ഡലം പ്രസിഡന്റും യൂത് കോൺഗ്രസ് പ്രവർത്തകനുമായ അൻശിഫിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ അൻശിഫിന്റെ തലക്കും കൈക്കുമാണ് പരിക്കേറ്റത്.
തെരഞ്ഞെടുപ്പ് അടുത്തുക്കൊണ്ടിരിക്കുന്ന സമയമായതിനാൽ രാഷ്ട്രീയ പ്രേരിതമാണ് ആക്രമണമെന്നാണ് യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി പി സരിൻ പറഞ്ഞു. അതേസമയം സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ ആണെന്നുമാണ് ഒറ്റപ്പാലം പൊലീസ് പ്രതികരിച്ചത്. പരിക്കേറ്റ അൻശിഫ് ഒറ്റപ്പാലം താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.
Keywords: News, Politics, Stabbed, Youth Congress, Palakkad, Kerala, Police, Case, Assembly-Election-2021, State, Youth Congress activist stabbed in ottapalam.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment