പാലയില്‍ ഉത്സാഹം നിറച്ച് ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണം
കോട്ടയം: (www.kvartha.com 26.03.2021) പാലാ മണ്ഡലത്തില്‍ ഉത്സാഹം നിറച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. മാണി സി കാപ്പന് വേണ്ടി വ്യാഴാഴ്ച മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹം വോട് തേടി. മെയ് മാസം രണ്ടിന് തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പാലമണ്ഡലത്തിന്റെ എംഎല്‍എയായി മാണി സി കാപ്പന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
പാലയ്ക്ക് എംഎല്‍എയുണ്ടെങ്കില്‍ അത് മാണി സി കാപ്പന്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പനും ചാണ്ടി ഉമ്മനും ചേര്‍ന്ന് നടത്തിയ റോഡ് ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. വീടുകളില്‍ കയറിയും കവലകളിലെ ചെറിയ യോഗങ്ങളില്‍ പങ്കെടുത്തും ചാണ്ടി ഉമ്മന്‍ മാണി സി കാപ്പന്റെ വിജയത്തിന് പാലയിലെ ജനങ്ങളുടെ പിന്തുണ തേടി. പിന്നീട് പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിക്കൊപ്പം റോഡ് ഷോയിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.
തുടര്‍ന്ന് ഉച്ചയോടെ അദ്ദേഹം ചെങ്ങന്നൂരിലെത്തി. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം മുരളിയ്ക്ക് വേണ്ടി വോട് തേടി ഇറങ്ങി. കനത്ത മഴയെ അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം വ്യാപാരസ്ഥാപനങ്ങള്‍ തോറും വോട് അഭ്യര്‍ത്ഥിച്ച് അദ്ദേഹമെത്തി. വൈകിട്ടോടെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെത്തിയ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജിന്റെ റോഡ് ഷോയിലും കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുത്തു.
Keywords: Kottayam, News, Kerala, Election, Politics, UDF, Chandy Oommen, Campaign, Pala, Chandy Oommen's election campaign in Pala
Powered by Info News For You

Comments
Post a Comment