യാത്രക്കാരന്റെ ഉപദ്രവം അസഹനീയം; പാരീസില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി


ന്യൂഡെല്‍ഹി: (https://ift.tt/3kQggCK) യാത്രക്കാരന്റെ ഉപദ്രവം അതിരുവിട്ടതോടെ പാരീസില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോഴാണ് പൈലറ്റ് സോഫിയ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടിയത്. 

News, National, India, New Delhi, Flight, Passenger, Technology, Pilot, Delhi-bound Air France flight makes emergency landing in Bulgaria due to passenger misbehaviour


വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇന്ത്യക്കാരനായ യാത്രക്കാരന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ അക്രമം തുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് യാത്രക്കാരോട് വഴക്കിട്ട ഇയാള്‍ വിമാന ജീവനക്കാരെ ഉപദ്രവിക്കുകയും ചെയ്തു. കോക്പിറ്റിന്റെ വാതിലില്‍ പലതവണ ശക്തിയായി പ്രഹരിച്ചുവെന്നും ബള്‍ഗേറിയന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ ഇയാള്‍ക്കെതിരെ വ്യോമസുരക്ഷ അപകടത്തിലാക്കിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


Keywords: News, National, India, New Delhi, Flight, Passenger, Technology, Pilot, Delhi-bound Air France flight makes emergency landing in Bulgaria due to passenger misbehaviour

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?