മാലോം ഇടക്കാനം മലമുകളിലെ ഡാം നിറയെ മീൻ; വാങ്ങാൻ ആളില്ല, കർഷകൻ സങ്കടത്തിൽ

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.03.2021) മലമുകളിൽ ഒരുക്കിയ കൂറ്റൻ ജലാശയത്തിൽ വിളഞ്ഞ മീൻ വാങ്ങാൻ ആളില്ല. പാകമായ മീനിന് തീറ്റ പോലും കൊടുക്കാൻ കഴിയാതെ ഒരു കർഷകൻ. ബളാൽ ഗ്രാമ പഞ്ചായത്തിലെ ഇടക്കാനം മലമുകളിലെ കർഷകൻ  പുരയിടത്തിൽ  പ്രസാദ് ആണ് കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്നത്. വില്പനക്ക് തയ്യാറായ 30 കിന്റലോളം മീനാണ് പ്രസാദിന്റെ ഡാമിൽ ഉള്ളത്. 

Vellarikundu, Kasaragod, Kerala, News, Kanhangad, Fish, Fisher-Workers, Farmer, Panchayath, Government, Banana-Plant, Coconut, Dam on top of the Malom Idakkanam hill is full of fish; There is no one to buy, Farmer is In grief.


ചിത്ര ലാട, ആസാം വാള, കരിമീൻ തുടങ്ങിയ മീനാണ് ഇവിടെ ഉള്ളത്  ഇടക്കാനം മലമുകളിൽ സ്വന്തമായി ഒരുക്കിയ ഡാമിലാണ് മത്സ്യം വിളഞ്ഞത്. 28 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും 5 മീറ്റർ താഴ്ചയിലും ഉള്ള ഡാമിൽ ഇപ്പോൾ വിളവെടുപ്പിന് പാകമായ മീനുകൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. പൂർണ വളർച എത്തിയതോടെ ഇവയ്ക്കു തീറ്റ കൊടുക്കാൻ പോലും പ്രസാദ് പാടു പെടുകയാണ്. ആറു മാസം മുൻപാണ് പ്രസാദ് ഏകദേശം 10 ലക്ഷത്തോളം രൂപ മുതൽ മുടക്കി മീൻ കൃഷി ഒരുക്കിയത്.

കൃഷി വകുപ്പ്, പഞ്ചായത്ത്, മറ്റു സർകാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഒരു വിധത്തിലുള്ള  ആനുകൂല്യവും കൈപ്പറ്റാതെയാണ് 56 കാരനായ ഇദ്ദേഹം മീൻ കൃഷി നടത്തിയത്. മലമുകളിലെ വനത്തിൽ നിന്നും എത്തുന്ന ശുദ്ധലത്തിലാണ് മീൻ വളർന്നത്. ഒരുദിവസം 1500 രൂപയുടെ മീൻ തീറ്റ നൽകിയാണ് ഇവയെ വളർത്തിയത്. കൂടാതെ ഓകിസ്ജൻ. വെള്ളത്തിന്റെ ഫിൽടർ സംവിധാനവും ഒരുക്കിയിരുന്നു.. 

മലമുകളിലെ 5 സെന്റ് ഭൂമിയിൽ തെങ്ങ്, കവുങ്, കുരുമുളക്, നേന്ത്ര വാഴ തുടങ്ങിയ കൃഷികൾക്ക് ഒപ്പം പരീക്ഷണാടിസ്ഥാനത്തിൽ ആണ് പ്രസാദ് മീൻ  കൃഷി ഒരുക്കിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് വിളഞ്ഞ മീൻ വാങ്ങാൻ ആളില്ലാത്ത സങ്കടത്തിലാണ് ഇപ്പോൾ ഈ കർഷകൻ.

Keywords: Vellarikundu, Kasaragod, Kerala, News, Kanhangad, Fish, Fisher-Workers, Farmer, Panchayath, Government, Banana-Plant, Coconut,  Dam on top of the Malom Idakkanam hill is full of fish; There is no one to buy, Farmer is In grief.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?