കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; വീട്ടിലെ പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവിനെതിരെ കേസ്
മുംബൈ: (www.kvartha.com 13.03.2021) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വീട്ടിലെ പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. മഹാരാഷ്ട്ര സ്വദേശി കിരണ്‍ മത്രെ(30)യ്‌ക്കെതിരെ കേസെടുത്തത്. താനെയിലുള്ള വീട്ടില്‍ വച്ച് വ്യാഴാഴ്ചയാണ് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്.
ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു നഗര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പൊലീസ് അറിയിച്ചു.
File Photo:
Keywords: Mumbai, News, National, Case, House, Case, Police, Birthday Celebration, Animals, FIR, Mask, COVID-19, Man celebrates buffalo's birthday, case filed for violating Covid-19 norms
Powered by Info News For You

Comments
Post a Comment